എൻ എസ് എസ് എച്ച് എസ് , പാണാവളളി/അക്ഷരവൃക്ഷം/ആരോഗ്യരഹസ്യം

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യരഹസ്യം

യു എസി ലെ പെൻസിൽവാനിയയിലെ റോസെറ്റോ ഗ്രാമത്തിൽ ജീവിതത്തിലെ ആനന്ദം കൊണ്ട് രോഗത്തെ തോൽപ്പിച്ച ഒരു സമൂഹമുണ്ട്.. മരണനിരക്കും ഹൃദ്രോഗവും നന്നേ കുറവായ ഈ ഗ്രാമത്തിലെ ജീവിതത്തെ കുറിച്ച് പഠനം നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയുണ്ടായി.. വറുത്തതും പൊരിച്ചതുമായ മാംസാഹാരങ്ങൾ ആണ് ഇവരുടെ മുഖ്യഭോജനം.. ഈ ഭക്ഷണരീതി നയിക്കുമ്പോഴും ഇവരിൽ ഹൃദ്രോഗത്തിന് സാധ്യത കുറവായത് സംഘത്തെ അത്ഭുതപ്പെടുത്തി.. അതുമാത്രമല്ല അവിടെയുള്ള ജനങ്ങൾ കായികാധ്വാനത്തിൽ പിന്നിൽ നിൽക്കുന്നവരുമായിരുന്നു.. വ്യായാമം അല്ലെങ്കിൽ പിന്നെ എന്താണ് അവരുടെ ആരോഗ്യ രഹസ്യം.. ശാസ്ത്രജ്ഞൻമാർ പരീക്ഷണങ്ങൾ തുടർന്നു.. ഒടുവിൽ അവരുടെ കണ്ടെത്തൽ ലോകത്തിന് തന്നെ അത്ഭുതമായിരുന്നു.. ഗ്രാമവാസികളിൽ ആരുംതന്നെ പരസ്പരം വിദ്വേഷമോ പകയോ വച്ചു പുലർത്തുന്നവർ ആയിരുന്നില്ല.. ചിരിക്കുന്ന മുഖത്തോടു കൂടി അല്ലാതെ അവരെ കാണാൻ കഴിയുമായിരുന്നില്ല.. അവർ പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിഞ്ഞുപോന്നു.. ഈ കൂട്ടായ്മയാണ് അവരെ രോഗത്തിൽ നിന്ന് അകറ്റി നിർത്തിയത്.. ഏതു പ്രശ്നത്തെയും തകർത്തെറിയാൻ നമ്മുടെ ചുണ്ടിലെ മാധുര്യമേറിയ ഒരു ചിരി മതി.. ചിരിക്കാൻ മറന്നുപോയ ഒരു പുതുതലമുറയുടെ നടുവിലാണ് നാം ജീവിക്കുന്നത്..ചിരി... വില കൊടുക്കാതെ കിട്ടുന്ന ഏറ്റവും നല്ല ഔഷധം ആണ്...

അപർണ്ണ എം
9 B എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം