കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/അരുൺ നൽകിയ ഗുണപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരുൺ നൽകിയ ഗുണപാഠം

അരുൺ നൽകിയ
ഗുണപാഠം
മിടുക്കരായ വിദ്യാർത്ഥികളായിരുന്നു
അരുണും അവന്റെ കൂട്ടുകാരും. ഒരു ദിവസം അവർ സ്കൂൾ വിട്ട് വീട്ടിലേക്കു പോവുകയായിരുന്നു.
അപ്പോൾ ആണ് അവർ ആ കാഴ്ച കണ്ടത് !
രണ്ട് സ്ത്രീകൾ അവർ തിന്ന ഭക്ഷണ പായ്ക്കറ്റുകൾ പൊതുസ്‌ഥലത്ത് വലിച്ചെറിയുന്നു.
അരുൺ അവരെ തടഞ്ഞു നിർത്തി.
പ്ലാസ്റ്റിക് അവിടെയുള്ള മാലിന്യം ഇടുന്ന കൊട്ടയിലേക്ക് ഇടാൻ പറഞ്ഞു.
പക്ഷേ അവർ അതേ കേട്ട ഭാവം നടിക്കാതെ നടന്നു.
പരിസരം ശുചിയായി കാണാൻ ആഗ്രഹിക്കുന്ന അരുൺ അവരെ വിട്ടില്ല.
പരിസ്ഥിതി ദോഷങ്ങൾ അവരെ പറഞ്ഞു മനസിലാക്കി. ഇത് ഉൾക്കൊണ്ട്‌ അരുണിനോട് മാപ്പ് പറഞ്ഞ് മാലിന്യ കൊട്ടയിൽ നിക്ഷേപിച്ചു.
വീട്ടിലേക്ക് പോയി അമ്മയോട് ഇത് പറഞ്ഞു. അമ്മ അവനെ പ്രശംസിച്ചു. പിറ്റേ ദിവസം സ്കൂളിൽ എത്തിയപ്പോൾ ടീച്ചർ അവരുടെ പറഞ്ഞു "നമ്മുടെ ക്ലാസ്സിലെ ടിന്റുവിന് ഡെങ്കിപ്പനി ആണെന്ന്. ഇത് എങ്ങനെ വന്നു എന്നറിയാൻ നമുക്ക് അവന്റെ വീടും പരിസരവും സന്ദർശിക്കാം".
അവർ സ്കൂളിൽ നിന്നും അവിടേക്ക് പോയി. ചുറ്റിലും പ്ലാസ്റ്റിക് കവറുകൾ. തൂവാല കൊണ്ട് മൂക്ക് പൊത്തി അവർ ചുറ്റും നടന്നു.
ചിരട്ടകളിൽ എല്ലാം വെള്ളം കെട്ടി നിൽക്കുന്നു.
അവർ അവിടെ വൃത്തിയാക്കാൻ തീരുമാനമെടുത്തു.
പോകുമ്പോൾ അരുൺ ടിന്റുവിന്റെ അമ്മയോട് പറഞ്ഞു
"മാലിന്യങ്ങൾ നിങ്ങൾ ഉപയോഗശൂന്യമായ ഒരു വസ്ത്രത്തിൻറെ ഒരു ഭാഗം കെട്ടിയതിനുശേഷം അതിൽ നിക്ഷേപിച്ചാൽ മതി ".
ടിന്റുവിന്റെ അമ്മയ്ക്ക് അരുണിനോട് വല്ലാത്ത സ്നേഹം തോന്നി.

ആദിദേവ്. എസ്
4A കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ