എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അമ്മ തന്ന അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ തന്ന അറിവ്

ഒരു ദിവസം അപ്പു അവന്റെ കൂട്ടുകാരന്റെ വീട്ടിൽ പോവാൻ ഒരുങ്ങുകയായിരുന്നു. അപ്പോൾ അവന്റെ അമ്മ വിളിച്ചു . 'മോനേ'...... 'എന്താ അമ്മേ' അവൻ ചോദിച്ചു. 'നീ എവിടെ പോവുകയാ' ഞാൻ എന്റെ കൂട്ടുകാരന്റെ വീട്ടിൽ പോവുകയാ' അവൻ പറഞ്ഞു.' നീ ഇപ്പോ പോകണ്ട' അമ്മ പറഞ്ഞു. അതെന്താ അമ്മ വിടാത്തത്? അമ്മ എന്നെ ഇപ്പോൾ ഒട്ടും കളിക്കാൻ വിടാറില്ല. അമ്മ സാധാരണ എന്നെ കളിക്കാൻ വിടാറുണ്ട്. പക്ഷേ ഇപ്പോ എന്താ വിടാത്തത്? അവൻ പറഞ്ഞു. മോനേ നീ ടി.വിയിൽ വാർത്ത കേൾക്കാറില്ലേ? എന്ത് വാർത്ത? നീ കൊറോണ എന്ന് കേട്ടിട്ടുണ്ടോ? 'ഓ ഉണ്ട്'. കൊറോണ നമ്മുടെ ശരീരത്തിൽ കയറിയാൽ 14 ദിവസമായാൽ നമ്മൾ മരിക്കും. 'അത് പ്രേതമാണോ അമ്മേ'? അല്ല. അതൊരു വൈറസാണ്. 'വൈറസോ?. അതെ വൈറസ്. അതിനെ നമ്മുടെ കണ്ണു കൊണ്ട് കാണാൻ കഴിയില്ല. അത് വളരെ ചെറുതാ. അത് വായിലൂടെയും മൂക്കിലൂടെയും കണ്ണിലൂടെയും പകരും. 'ഇത് പകരാതിരിക്കാൻ എന്ത് ചെയ്യും'? വീടും പരിസരവും വൃത്തിയാക്കണം പുറത്ത് പോകാതിരിക്കുക. കൈയും ശരീരവും നന്നായി വൃത്തിയാക്കുക. എല്ലാവരിൽ നിന്നും സാമൂഹിക അകലം പാലിക്കുക. 'ഇനി ഞാൻ വീട്ടിൽത്തന്നെ ഇരിക്കാം അമ്മേ'..........

അഭിജിത്ര.എം.പി
5 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ