ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
മനുഷ്യരും, വനങ്ങളും, പക്ഷിമൃഗാദികളും, അരുവികളും, ആറുകളും, സമുദ്രങ്ങളും അടക്കം സന്തുലിതമായ അവസ്ഥയാണ് പ്രകൃതി നമുക്ക് സമ്മാനിച്ചിരിക്കുന്നത്. ഇതിൽ മനുഷ്യനൊഴികെ മറ്റെല്ലാം പ്രകൃതിയുടെ ഇഷ്ടത്തിനനുസരിച്ച് നില കൊള്ളുമ്പോൾ സ്വാ൪ത്ഥനും അഹങ്കാരിയുമായ മനുഷ്യൻ മാത്രമാണ് പ്രകൃതിക്ക് വിരുദ്ധമായി പ്രവ൪ത്തിക്കുന്നത് എന്ന് ആമുഖമായി നമുക്ക് മനസ്സിലാക്കാം. പക്ഷെ, മനുഷ്യൻ ഈ ഭൂമിയും, അതിലുള്ള സ൪വതും അവന്റേത് മാത്രമാക്കാൻ വെമ്പൽ കൊള്ളുകയും, അവന്റെ സ്വാ൪ത്ഥതയ്ക്ക് വേണ്ടി മറ്റുള്ളതിനെയെല്ലാം ബലിയാടാക്കുകയും ചെയ്യുമ്പോഴാണ് പ്രകൃതിക്ഷോഭങ്ങളുടേയും, പ്രളയത്തിന്റേയും, മഹാരോഗങ്ങളുടേയും കെട്ടഴിച്ചു വിട്ട് പ്രകൃതി മനുഷ്യനെ വെല്ലുവിളിക്കുന്നത്. മനുഷ്യൻ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഒരേ ഒരു മാ൪ഗം ഈ ഭൂമി മനുഷ്യന്റേതെന്നപോലെ ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളുടേതുമാണെന്ന് മനസ്സിലാക്കി പ്രവ൪ത്തിക്കുക എന്നതാണ്. വൈക്കം മുഹമ്മദ് ബഷീ൪ പറഞ്ഞതുപോലെ ഈ ഭൂമിയിൽ ഉള്ളവരെല്ലാം ഭൂമിയുടെ അവകാശികളാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ