സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ നല്ല നാളെക്കായി
നല്ല നാളെക്കായി ശുചിത്വമില്ലായ്മമൂല൦ നിരവധി രോഗങ്ങൾ ഉണ്ടാവുകയു൦ അതിന് തക്കവണ്ണം ചികിത്സ ലഭിക്കാതെ വരുകയും ചെയുന്നു. നിരവധി കാര്യങ്ങളുടെ അഭാവത്താൽ ശുചിത്വം കേരളീയരുടെ ജീവിതത്തിൽ ഒരു പ്രധാന കാരണമായി തീർന്നിരിക്കുന്നു. ശുചിത്വമില്ലായ്മമൂല൦ കേളീയർക്ക് നിരവധി രോഗങ്ങൾ പിടിപ്പെട്ടുകൊണ്ടിരിക്കുന്നു. അതു തടയുന്നതിനായ് മാലിന്യങ്ങൾ കൂട്ടിയിടാതിരിക്കുക. വെള്ളം കെട്ടികിടക്കുന്ന ഇടങ്ങളിൽ രോഗാണുക്കൾ പെരുകി നിരവധി രോഗങ്ങൾക്ക് കാരണമാകും.അത് തടയുന്നതിൽ മികച്ച മുൻ കരുതലുകൾ എടുക്കുക. രോഗം തടയുന്നതിനായി ശുചിത്വം പാലിക്കുക.
പരിസ്ഥിതി സംരക്ഷിക്കുന്നതിനായി plastic ഉപയോഗം കുറയ്ക്കുക, ഭക്ഷൃവസ്തുക്കൾ വലിച്ചെറിയാതിരിക്കുക, plastic-ക്കുകൾ കത്തിക്കാതിരിക്കുക, രാസവളങ്ങളുടെ അമിതോപയോഗം കുറയ്ക്കുക, വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കാതിരിക്കുക. ശുചിത്വം പാലിക്കാത്തതുമൂലമാണ് ജനങ്ങൾക്ക് കൊവിഡ്-19 പോലുള്ള രോഗങ്ങൾ ഉണ്ടാവുന്നത്. അതുകൊണ്ട് നാം ശുചിത്വം പാലിക്കുക. ശുചിത്വം പാലിക്കുന്നതുപോലെതന്നെ നാം പരിസ്ഥിതിയെയു൦ പരിപാലിക്കുക. നമുക്ക് ഒാരോരുത്തർക്കു൦ രോഗങ്ങൾ ഉണ്ടാവുന്നതിൻ്റെ കാരണം ശുചിത്വമില്ലായ്മയാണെന്ന് അറിഞ്ഞിട്ടുകുടി പൊതുസ്ഥലങ്ങളിൽ ചപ്പുചവറുകൾ കൂട്ടിയിടുന്നത്, വെള്ളം കെട്ടികിടക്കുന്നത് എന്നിവയ്ക്ക് അനുസൃതമായ ഒരു നടപടി പാലിക്കാൻ കഴിഞ്ഞിട്ടില്ല. നടപടി സ്വീകരിച്ചാലു൦ പിന്നെയും പിന്നെയും ഈ കാരണങ്ങൾ ആവർത്തിക്കുന്നവരാണ് കേരളീയർ. ശക്തമായ നടപടി എടുത്തുകൊണ്ട് കേരളീയർ മുന്നോട്ടുനീങ്ങിയില്ലെൽ കൊവിഡ്-19 പോലുള്ള രോഗങ്ങൾ കേരളത്തെ ബാധിക്കും. ദയവായി സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ഇവയെല്ലാം പാലിക്കുന്നതിൻ്റെ ഫലമായി കേരളത്തിൽ രോഗങ്ങൾ ബാധിക്കുന്നത്തിൻ്റെ അളവ് കുറയ്ക്കാൻ സാധിക്കും. കൊവിഡ്-19 എന്ന രോഗത്തെ പ്രതിരോധിക്കാൻ mask ഉപയോഗിക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, വ്യക്തിശുചിത്വം പാലിക്കുക, sanitacer ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകി സൂക്ഷിക്കുക. കൊവിഡ്-19 എന്ന രോഗം പകരാതിരിക്കാൻ നമ്മെ കൊണ്ട് ആവുന്ന രീതിയിൽ പരിശ്രമിക്കുക. ലോകത്തെ പിടിച്ചടക്കിയ കൊവിഡ്-19 എന്ന രോഗം കേരളീയർക്കിടയിൽ ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. പുറ൦ രാജ്യത്തെ അമിതമായി ബാധിച്ച ഈ കൊവിഡ്-19 എന്ന രോഗം കേരളത്തെ അധികമായി ബാധിക്കാത്തത് കേരളീയർ കൊവിഡിനെ അമിതമായി പ്രതിരോധിക്കുന്നതുകൊണ്ടാണ്. ഇതിന്റെ ഫലമായി കേരളത്തിൽ മരണങ്ങളുടെ എണ്ണവും, രോഗം സ്ഥിതീകരിച്ചവരുടെ എണ്ണവു൦ കുറയുന്നു. കൊവിഡ്-19 എന്ന രോഗം പുതുതായി വവ്വാലുകളിലു൦ കാണാൻ തുടങ്ങിയിരിക്കുന്നു. അതുമൂലം കേരളത്തിൽ കൊവിഡ് കേസുകൾ കുടുമോയെന്ന ആശങ്കയാണ് കേരളീയർക്ക്. ശുചിത്വം പാലിക്കുക. രോഗങ്ങൾ ഉണ്ടാവാതിരിക്കാൻ കഴിവത്തു൦ പ്രയക്നിക്കുക. രോഗപ്രതിരോധത്തിനായി സർക്കാർ അനുഷ്ഠിക്കുന്ന ഏത് നിർദ്ദേശങ്ങളു൦ പാലിക്കാൻ നാമോരോരുത്തരു൦ ബാധ്യസ്ഥരാണ്. അതിനാൽ രോഗപ്രതിരോധത്തിനായി ശുചിത്വത്തെ കൂടാതെ പുകവലി, മദ്യപാനം എന്നിവകൂടി ഒഴിവാക്കണം. അത് അനുഷ്ടിക്കാൻ കഴിഞ്ഞില്ലെൽ ക്യാൻസർ, ട്യൂമർ തുടങ്ങിയ നിരവധി രോഗങ്ങൾ പിടിപ്പെട്ടുകൊണ്ടിരിക്കു൦. പച്ചക്കറികളെല്ലാ൦ കഴുകി വൃത്തിയാക്കി മാത്രം ഉപയോഗിക്കുക. പച്ചക്കറികളിലെ വിഷം നമ്മുടെ ശരീരത്തെ മാരകമായി ബാധിക്കു൦. കഴിവത്തു൦ പച്ചക്കറികൾ വീട്ടുവളപ്പിൽ കൃഷിചെയ്യുന്നതാണ് അനുയോജ്യം. കൃഷിയിടങ്ങളിൽ രാസവളപ്രയോഗ൦ കുറയ്ക്കുക. ജൈവവളങ്ങൾ പരമാവധി ഉപയോഗിക്കുക. അന്തരീക്ഷമലീനികരണ൦ കുറയ്ക്കാനായി നടപടികൾ സ്വീകരിക്കുക. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നവർ ക്കെതിരെ നടപടിയെടുക്കുക. ഇതിനായി നമ്മുക്ക് ഒറ്റക്കെട്ടായി പോരാടാ൦.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ