സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/താങ്ങായ് നിന്നവൾ....

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=താങ്ങായ് നിന്നവൾ.... | color=3 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
താങ്ങായ് നിന്നവൾ....

ഓരോ മുള്ളിനുമപ്പുറം
പുലരുന്ന പൂക്കളെ
കാണാൻ പഠിപ്പിച്ചെന്നെ
വളർത്തിയോളമ്മ....

കൂരമ്പുകൾ വന്നെന്റെ
ചോരയിറ്റിക്കേ... ഒരു
ചിരിപ്പൂ വിടർത്താൻ...
കറുത്ത രാത്രികൾ
കാലു തെറ്റിക്കേ... ഒരു
പൂ നിലാവെട്ടമായ്
കാൽ നടത്തിയോൾ...

സഹനകാലത്തി-
ന്നിടവപ്പാതിയിൽ
മഴ നനക്കാതെൻ
താങ്ങായ് നിന്നവൾ....


ജിയ കെ എ
7 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത