ഓരോ മുള്ളിനുമപ്പുറം പുലരുന്ന പൂക്കളെ കാണാൻ പഠിപ്പിച്ചെന്നെ വളർത്തിയോളമ്മ.... കൂരമ്പുകൾ വന്നെന്റെ ചോരയിറ്റിക്കേ... ഒരു ചിരിപ്പൂ വിടർത്താൻ... കറുത്ത രാത്രികൾ കാലു തെറ്റിക്കേ... ഒരു പൂ നിലാവെട്ടമായ് കാൽ നടത്തിയോൾ... സഹനകാലത്തി- ന്നിടവപ്പാതിയിൽ മഴ നനക്കാതെൻ താങ്ങായ് നിന്നവൾ....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത