ജി.എച്.എസ്.എസ് ചുണ്ടമ്പറ്റ/അക്ഷരവൃക്ഷം/അപ്പുുവും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
07:59, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുുവും ശുചിത്വവും

അപ്പു കണ്ണുമിഴിച്ചു നോക്കിയപ്പോൾ നേരം പരപര വെളുത്തിരുന്നു.ഓ,ഇന്നും നേരം വൈകിയല്ലോ.അവൻ മനസ്സിൽ പിറുപിറുത്തു.തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് എന്നാണ് ഒരു മോചനം..?കാലങ്ങൾ തള്ളി നീക്കുമ്പോഴും തിരക്കുകൾക്ക് ഒരു കുറവുമില്ല.പ്രഭാത കർമ്മങ്ങൾ എല്ലാം കഴിഞ്ഞ് അവൻ ഓഫീസിൽ പോകാൻ തയ്യാറായി .അമ്മ നല്ല തിരക്കിലാണ്. അടുക്കളയിൽ അമ്മക്ക് പിടിപ്പതു ജോലിയുണ്ട്. ഭക്ഷണവും മേശപ്പുറത്ത് വച്ച് അമ്മ അടുക്കളയിലേക്ക് തന്നെ തിരിച്ചുപോയി .ഒന്നും മിണ്ടാതെ,ഭക്ഷണം കഴിച്ച് ഓഫീസിലേക്ക് പോകാൻ ഇറങ്ങി .റോഡിൽ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ…!!തിരക്കിട്ട് നടക്കുന്ന ആളുകൾ,ആർക്കും ആരോടും മിണ്ടാൻ നേരമില്ല.അവൻ തന്റെ ബൈക്കുമെടുത്ത് ഓഫീസിലേക്ക് പുറപ്പെട്ടു.

ഓഫീസിൽ ഇന്ന് എല്ലാവരും പതിവിലും നേരത്തെ തന്നെ എത്തിയോ ? അവൻ മിഴിച്ചു നിന്നു.അപ്പോളാണ് തന്റെ കൂടെ ജോലി ചെയ്യുന്ന ബാബു അവനോട് പറഞ്ഞത് "ഇന്ന് പരിസ്ഥിതി ദിനം ആചരിക്കുകയാണ്'എന്ന്.ഇന്ന് ഓഫീസ് വർക്ക് ഒന്നും ചെയ്യുന്നില്ല പകരം പരിസ്ഥിതി വൃത്തിയാക്കലാണ് ഇന്നത്തെ ജോലി .അപ്പുവിന് ഏറെ ആശ്വാസം തോന്നി.ഹാവൂ..!ഇന്ന് ടെൻഷൻ ഒന്നും ഇല്ലാതെ ജോലി ചെയ്യാമല്ലോ.എല്ലാവരും തൂമ്പയുമെടുത്ത് ഇറങ്ങി.അവൻ അപ്പോഴാണ് ചുറ്റിലും നോക്കിയത് റോഡിലൂടെ പോകുന്ന അഴുക്കുചാൽ നിറയെ പുഴുക്കളും.കൂത്താടിയും.തൊടിയിൽ അലസമായി ഇട്ടിരിക്കുന്ന ചിരട്ടയിലും,ഡപ്പയിലുമെല്ലാം കൂത്താടി നിറഞ്ഞിരിക്കുന്നു .ചുറ്റിലും അഴുകിയ സാധനങ്ങൾ.അവൻ ആകെ അന്ധാളിച്ചു പോയി.എത്ര വൃത്തിഹീനമാണ് ഈ ലോകം!!.

സൂര്യൻ മറഞ്ഞു തുടങ്ങി..അപ്പു തന്റെ വീട്ടിലേക്ക് എത്തിയപ്പോഴേക്കും സൂര്യൻ പൂർണ്ണമായും മറഞ്ഞു ...എങ്ങും നിലാവെളിച്ചം മാത്രം.അവൻ ഉറക്കത്തിലേക്ക് ചായുമ്പോഴും അവന്റെ മനസ്സിൽ ഭീതി മാത്രമായിരുന്നു .സൂര്യൻ വിളിച്ചുണർത്തി.അപ്പോൾ എണീറ്റ് പതിവുപോലെ ക്ഷീണിതനായ അവൻ ഇന്ന് ഓഫീസിൽ പോയില്ല .പുസ്തകം വായിക്കുന്ന തിരക്കിലാണ്….പെട്ടെന്ന് അവന്റെ ചിന്ത വഴിമാറി മാറി. പുറത്തേക്കിറങ്ങിയ അവന്റെ കണ്ണുകൾ ചെന്നെത്തിയത് ചിരട്ടയിലും ,ഡപ്പകളിലും,ടയറുകളിലും ആയിരുന്നു.അവന്റെ ഭീതിയിൽ വീണ്ടും കനൽ വീണു ആളിക്കത്തി.അമ്മയുടെ സഹായത്തോടെ അവൻ അതെല്ലാം വൃത്തിയാക്കുന്ന തിരക്കിലായിരുന്നു.ഒരു മാത്ര അവന്റെ ഓർമ്മകൾ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി.എന്തൊരു രസമുള്ള അന്തരീക്ഷമായിരുന്നു അന്ന് ?പച്ച നിറഞ്ഞ വയൽ.അതിനിടയിലൂടെ പോകുന്ന ചെറിയ തോടുകളും.

  ഇരുകരകളും മൂടി ഒഴുകുന്ന പുഴയും,പൂത്തു നിൽക്കുന്ന പൂമരങ്ങളും,എങ്ങും ഓടിക്കളിക്കുന്ന കുട്ടികളും.അന്ന് ഇത്ര വൃത്തിഹീനമായിരുന്നില്ല പരിസ്ഥിതി.ഇന്ന് എവിടെ നോക്കിയാലും അഴുക്കുചാലുകൾ. മാലിന്യങ്ങളും,പേടിക്കണം.ഇപ്പോഴാണ് അവൻ ഇതെല്ലാം ശ്രദ്ധിക്കാൻ തുടങ്ങിയത്.ഒന്നും ശ്രദ്ധിക്കാതെ പോകുന്ന അവൻ പണിയെല്ലാം കഴിഞ്ഞ് അമ്മയോട് കുറച്ചുനേരം മനസ്സുതുറന്ന് വർത്തമാനം പറഞ്ഞു.എന്തൊരു ആശ്വാസം..!മനസ്സിലെ ഭാരം കെട്ടഴിഞ്ഞ പോയതുപോലെ.അവൻ അമ്മയെ നോക്കി പുഞ്ചിരിച്ചു.അമ്മയോട് പറഞ്ഞു :'ഇതാണ് അമ്മേ ഏറ്റവും നല്ല ജീവിതം'അമ്മ അവനെ ചേർത്തുനിർത്തി പറഞ്ഞു:"കുറച്ചുകാലങ്ങളായി നമ്മുടെ ഇടയിൽ നഷ്ടപ്പെട്ടു പോയിരുന്ന സ്നേഹമാണ് മോനെ ഇത്".ആ അമ്മ ചെറു പുഞ്ചിരിയോടെ മറുപടി നൽകി.അമ്മയുടെ വാത്സല്യത്തോടെ നിലാവിന്റെ ഇത്തിരി വെട്ടത്തിൽ നിദ്രയിലാണ്ടു പോയി…
 

സ്നേഹ കെ
8B ജി എച്ച് എസ് എസ് ചുണ്ടമ്പറ്റ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം