എസ് വി എച്ച് എസ് എസ് ക്ളാപ്പന/അക്ഷരവൃക്ഷം/ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
18:40, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mt knpy (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ജീവിതം | color= 5 }} <center><poem> കണ്ടു ‍ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവിതം

കണ്ടു ‍ഞാൻ ഒരുനാളെൻ
സുന്ദരവാടിയിൽ,
എൻ പനിനീർ ചെടിതന്നിൽ
പാതി വിടർന്നോരുപൂമൊട്ടിനെ
ഓടിയണഞ്ഞു ഞാൻ മെല്ലെ
തഴുകിയതിൻ കവിളുകള്
‍കൂമ്പിയതിൻ കണ്ണുകളപ്പോൾ
സ്നേഹത്താൽ വീണ്ടും
ദിനങ്ങൾ കഴിയവേ കണ്ടു ഞാൻ
വിടർന്നു പരിലസിക്കുമെൻ പനിനീർ പൂവിനെ
കാണെകാണെ പൊഴിഞ്ഞു അതിൻ പല്ലവങ്ങൾ
കണ്ടു ഞാനതിൻ പടുവാർദ്ധക്യവിരൂപദേഹം
അതിൻ കൂമ്പിയടഞ്ഞ കണ്ണുകൾ
മന്ത്രിച്ചതെന്താവാം
നാളെ ഇതുപോൽ തന്നല്ലി നിൻ ജീവിതവും
                                                                               
          

കൃഷ്ണ.പി.ഹമാൻ
7 B എസ്സ്.വി.എച്ച്.എസ്സ് ക്ലാപ്പന
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത