കണ്ടു ഞാൻ ഒരുനാളെൻ
സുന്ദരവാടിയിൽ,
എൻ പനിനീർ ചെടിതന്നിൽ
പാതി വിടർന്നോരുപൂമൊട്ടിനെ
ഓടിയണഞ്ഞു ഞാൻ മെല്ലെ
തഴുകിയതിൻ കവിളുകള്
കൂമ്പിയതിൻ കണ്ണുകളപ്പോൾ
സ്നേഹത്താൽ വീണ്ടും
ദിനങ്ങൾ കഴിയവേ കണ്ടു ഞാൻ
വിടർന്നു പരിലസിക്കുമെൻ പനിനീർ പൂവിനെ
കാണെകാണെ പൊഴിഞ്ഞു അതിൻ പല്ലവങ്ങൾ
കണ്ടു ഞാനതിൻ പടുവാർദ്ധക്യവിരൂപദേഹം
അതിൻ കൂമ്പിയടഞ്ഞ കണ്ണുകൾ
മന്ത്രിച്ചതെന്താവാം
നാളെ ഇതുപോൽ തന്നല്ലി നിൻ ജീവിതവും