ജി എം എൽ പി എസ് പാലക്കോട്
ജി എം എൽ പി എസ് പാലക്കോട് | |
---|---|
പ്രമാണം:.png | |
വിലാസം | |
പാലക്കോട് പാലക്കോട്.പി.ഒ,കണ്ണൂർ ജില്ല , 670305 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9497765837 |
ഇമെയിൽ | hmgmlpspalakode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13919 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.എൻ.രജനി |
അവസാനം തിരുത്തിയത് | |
22-04-2020 | Farookareem |
ചരിത്രം
രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.എം.എൽ.പി.സ്കൂൾ 1924-ൽ സ്ഥാപിക്കപ്പെട്ടു.പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്, ആംഗൻവാടി എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി സ്ഥിതി ചെയ്യുന്നു. ഏഴിമലയുടെ താഴ്‌വരയിൽ മാടായിപ്പാറക്കും സുൽത്താൻ കനാലിനും പാലക്കോട് പുഴക്കും അറബിക്കടലിനും കൈയ്യെത്തും ദൂരത്താണ് ഈ വിദ്യാലയം ഉള്ളത്. പഞ്ചായത്തിലെ 8,9,10 വാർഡുകൾ ഉൾക്കൊള്ളുന്ന പാലക്കോട്, ഓലക്കാൽ, ചാലിൽ , വലിയ കടപ്പുറം, കക്കംപാറ ,ചിറ്റടി,കരമുട്ടം എന്നീ പ്രദേശങ്ങളിലെ സാധാരണക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികളുടെയും കർഷകരുടെയും മക്കളാണ് ഇവിടെ പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളും. പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും അധ്യാപകർ ,പത്രപ്രവർത്തകർ, എൻജിനീയർമാർ, പോലീസുകാർ ,ജനപ്രതിനിധികൾ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്തുവരുന്നു. പ്രദേശത്തെ സന്നദ്ധസംഘടനകൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും സജീവ സഹകരണം നൽകുന്നുണ്ട്.