സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/സാക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44067 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സാക്ഷി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാക്ഷി

സ്വച്ഛത ഭീകരമാക്കുവാൻ വന്നലച്ചു
സാഗരതീരാത്തൊരു ഓഖി
ഓലമതാർത്തുപൊങ്ങി വാനോളം
ഒട്ടും തിരിയാതെ പകച്ചുവനോളം
പെറ്റിലൊരെണ്ണം പോറ്റിപലതിനെ
പകലന്തിയും കാത്തവൾ കടലമ്മ
മൂക്കില്ല, മുക്കുവർ ഞങ്ങളെയാഴിയിൽ
മന്ദം, മന്ത്രണം, മിഥ്യാപവാദമായി
താളം തെറ്റിയ തിരയോളങ്ങളിൽ
തഴക്കം ചെന്നോരും താളക്കപ്പെട്ടേവം ,
നിലക്കും നിസ്വനത്തിൽ
നിനവുണർത്തുവാനുറഞ്ഞുതുള്ളു ഓഖി
തകർന്നു തോണിയും താണ്ഡവമാടി
താന് തളർത്തി താഴ്‌ത്തിയാഴത്തിൽ
കല്ലോലം കശക്കികലക്കി കീഴ്‌മേൽ മറിച്ചു
കരളുരുക്കിയ കാഴ്ചയ്ക്ക് സാക്ഷി ഞാൻ .

ഷീന ബെൽബോയ്
10 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത