സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി/അക്ഷരവൃക്ഷം/ഗുണപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗുണപാഠം

വിജനമീ വഴിയോരം
ശിഥിലമീ കടലോരം
നിശബ്ദമീ ആൽത്തറ
ശൂന്യമീ ആകാശം
എവിടെ?
അജയ്യൻ ഞാൻ എന്ന്
ധീരമായ് പറയും ശബ്ദം എവിടെ?
വലിയവൻ എവിടെ
ചെറിയവൻ എവിടെ
ധനവാൻ എവിടെ
ദരിദ്രൻ എവിടെ
ധനം എവിടെ
എങ്ങും നിറഞ്ഞുനില്കും
മൗനം എന്നെ ഓർമ്മിപ്പിക്കുന്നു.
മാനവർ കെട്ടഴിച്ചുവിട്ട അക്രമങ്ങൾ
തടയാൻ
ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ
മഹാമാരി
ഹേയ് മനുഷ്യാ..........
നീ നിന്റെ ചുറ്റും നോക്കൂ
എന്തിനുവേണ്ടി നീ കൊന്നൊടുക്കി
അത് നിന്നെ രക്ഷിക്കുമോ?
എന്തുനീ പാഴാക്കി
അത് നിന്നെ രക്ഷിക്കുമോ?
വിശപ്പിന്റെ വേദന അറിയാൻ
കുടുംബത്തിന്റെ സ്നേഹമറിയാൻ
താൻ ആരെന്ന് തിരിച്ചറിയാൻ
ദൈവം നിനക്കുതന്ന സമയം
ജീവിച്ചിരിക്കുന്ന മാലാഖമാരെ
നിങ്ങളിൽ ദൈവം വസിക്കുന്നു
ലോകത്തിന്റെ കണ്ണീരൊപ്പാൻ
സ്വർഗ്ഗലോകത്തെ പുഷ്പങ്ങൾ പോൽ
ലോകമെമ്പാടും സൗന്ദര്യപൂരികമാക്കാൻ
അവതാരമെടുത്ത് വന്ന്വരോ നിങ്ങൾ
നന്ദി
ലോകം നിങ്ങളോട് ഒന്നിച്ചു മന്ത്രിക്കുന്നു
ഇന്നത്തെ ഭൂമിയുടെ നിർമാതാക്കൾ
നിങ്ങൾ
നിങ്ങൾ ഇല്ലെങ്കിൽ മാനവരാശി
മണ്ണിൽ മറഞ്ഞ് പോകും
നമുക്കൊന്നായി കൈകോർക്കം
ജാതി മത ഭേദമില്ലാതം സ്നേഹിക്കാം
അകന്നു നില്കാം പ്രതിരോധിക്കാം
നല്ലൊരു നാളേയ്ക്കായ് പ്രാർത്ഥിക്കാം

കീർത്തന പ്രദീപ്
10 ഡി സഹോദരൻ മെമ്മോറിയൽ എച്ച് എസ് എസ് ചെറായി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത