വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കാം ...

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം

ഡിസംബറിൽ ചൈനയുടെ  വുഹാൻ  മാംസവ്യാപാരം മാർക്കറ്റിൽ സാർസ് വൈറസ്‌  കാരണമായ കോവിദഃ 19 അഥവാ കൊറോണ എന്ന് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോൾ ഈ വൈറസ് ലോകത്തിന്റെ അന്ത്യ കാരണമാകുമെന്ന് ആരും വിചാരിച്ചില്ല. ഡിസംബറിലും ജനുവരിയിലും വാർത്തകൾ വായിക്കുമ്പോൾ ഞാനുൾപ്പെടെയുള്ള സമൂഹം വിചാരിച്ചു ഇത് ചൈനയുടെ മാത്രം കഷ്ടകാലം എന്ന് പക്ഷേ അത്  ലോകത്തിന്റെ തന്നെ മഹാമാരി ആകുമെന്ന് ആരും  വിചാരിച്ചില്ല.  കൊറോണ എന്ന് മഹാമാരിയെ തടയാൻ നമ്മൾ പ്രധാനമായും ശുചിത്വം പാലിക്കണം ആദ്യം നമ്മുടെ വ്യക്തി  ശുചിത്വം നോക്കാം കൊറോണ ബാധിച്ച ഒരാളിൽ പ്രധാനമായും    ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ആണ് ഉണ്ടാകുന്നത് അതുകൊണ്ട് നമ്മൾ എപ്പോഴും കൈകൾ കഴുകി സൂക്ഷിക്കുക രോഗികളുമായി സമ്പർക്കം പുലർത്തിയ വരെയും ലക്ഷണങ്ങൾ കാണിക്കുന്ന വരെയും കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് വരെ തനിയെ നിരീക്ഷണത്തിൽ ആക്കുക ആൾക്കൂട്ടങ്ങൾ സഞ്ചാരങ്ങൾ ഹസ്തദാനം കൾ തുടങ്ങിയവ ഒഴിവാക്കുക കൈ ഇടയ്ക്കിടയ്ക്ക് ശുദ്ധീകരിക്കുക അത് ചെയ്യാതെ കണ്ണും മൂക്കും ചെവിയും വായും സ്പർശിക്കാതെ ഇരിക്കുക നമ്മുടെ പരിസരം ശുചിയാക്കി സൂക്ഷിക്കുക വീട്ടിൽ നിന്ന് പുറത്തു പോയിട്ട് വരുന്നവർ വീട്ടിൽ എത്തിയാൽ ഉടനെ സോപ്പ്  ഉപയോഗിച്ച് കൈകൾ കഴുകണം യാത്ര ചെയ്ത വസ്ത്രങ്ങൾ കുളിച്ചതിനു ശേഷം വീണ്ടും അണിയരുത് കൊറോണ കാലത്ത് ഈ ശുചിത്വം എല്ലാവരും അവരവരുടെ ജീവിതത്തിൽ ഉടനീളം തുടർന്നാൽ നമുക്ക് എല്ലാ അസുഖങ്ങളും ഒരു പരിധിവരെ വരാതെ നിയന്ത്രിക്കാൻ പറ്റും ഈ ശുചിത്വം നമ്മുടെ കുട്ടികളിലും ബോധവൽക്കരണം നടത്തണം. അങ്ങനെ കൊറോണ കാലത്ത് ഈ ശുചിത്വം ബോധവൽക്കരണം മൂലം നമ്മുടെ കുട്ടികളും ഇന്ത്യയുടെ ശുചിത്വമുള്ള  ഭാവി പൗരന്മാരായി തീരട്ടെ. പരിസര ശുചിത്വത്തിന് ഭാഗമായി എല്ലാവരും പൊതുസ്ഥലങ്ങളിൽ തുപ്പരുത് എന്ന ശീലം അനുസരിക്കണം. ഈ ശീലം ഓരോ ജനതയും ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ശുചിത്വം എന്നത് പുതിയ കാലത്തിന്റെ പ്രതിരോധമാണ്. നമ്മുടെ പരിസര ശുചിത്വത്തിന് ഭാഗമായിട്ട് നമ്മുടെ വീടിനു ചുറ്റുമുള്ള പരിസരം വീട്ടിലുള്ള മുതിർന്നവരും കുട്ടികളും എല്ലാവരും ഒരുമിച്ച് വൃത്തിയാക്കി പരിസരത്തെ മനോഹരമാക്കാം തെരുവിൽ നമ്മൾ മാലിന്യങ്ങൾ ഇടരുത്. ഒരു മാലിന്യ മുക്ത രാഷ്ട്രത്തിനായി എല്ലാ ജനതയും ഒരുമിച്ച് പരിശ്രമിക്കേണ്ടതാണ് ഈ കൊറോണകാല നിയന്ത്രണ ശുചിത്വ ത്തിലൂടെ.

മിഥില മനോജ്   
8 K വി.വി.എച്ച്.എസ്.എസ്. താമരക്കുളം
കായംകുളം. ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം