ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ഹൃദയത്തിൽ നിന്നും

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40229 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഹൃദയത്തിൽ നിന്നും | color= 5 }} <center><poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹൃദയത്തിൽ നിന്നും

നമ്മളിന്നൊരു അടച്ചിട്ട മുറിയിൽ
പുറം ലോകത്തിന്റെ സ്വാതന്ത്ര്യത്തിൽ നിന്നും
കൗതുകങ്ങൾ നിറയും സ്നേഹവീട്ടിൽ
സംഹാരതാണ്ഡവമാടും കൊറോണയെ
സഹനതയോടെ നേരിടും നമ്മൾ
ലോകചരിത്രത്തിൻ താളുകളിൽ
കേരളമേ നിൻ നാമം തങ്കലിപികളി -
ലാലേഖനം ചെയ്യാൻ ഈ ബാലഹൃദയങ്ങൾ കൂടെയുണ്ട്
കാക്കിക്കുള്ളിലെ കരുത്തുള്ള ദേഹവും
മാലാഖമാരുടെ കനിവുള്ള സ്പർശവും
വീണ്ടും നമുക്കേകും ഒരു പുതു വസന്തം
പുത്തനുടുപ്പും വർണകുടയും
നറുമണം ചൂടും പാഠപുസ്തകവും
തോളിലേന്തി പൂമ്പാറ്റയായി പറക്കാൻ
വീണ്ടുമൊരു പഠന കാലം വന്നണയും.

ഫിദ ഫാത്തിമ എൻ. ആർ.
6 ബി ഗവ. യു. പി. എസ്. കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത