ഗവ. എൽ. പി. എസ്. മീനം/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39414 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

കാലങ്ങളായി പരിസ്ഥിതിയെ പല രീതിയിൽ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയെ വെട്ടിമുറിച്ചും വയ‍ൽ നികത്തിയും നദികളെ മലിനമാക്കിയും മലകൾ ഇടിച്ചുനിരത്തിയും വലിയ കെട്ടിടങ്ങൾ ഉണ്ടാക്കിയും നമ്മുടെ ഭൂമിയെ ബുദ്ധിമുട്ടിക്കുന്നു. വലിയ വ്യവസായശാലകളും ലക്ഷക്കണക്കിന് വാഹനങ്ങളുടെ പുകയും അണുആയുധപരീക്ഷണങ്ങൾ തുടങ്ങിയ രാസപരീക്ഷണങ്ങളിലൂടെ നാം നമ്മുടെ വായുവിനെ മലിനമാക്കികൊണ്ടിരിക്കുകയാണ്. കേരളത്തിലെ 44 നദികളും വിഷമയം ആയി കഴി‍‍ഞ്ഞു. നമ്മൾ കഴിക്കുന്ന പച്ചക്കറികളിലും ഭക്ഷണപദാ‍ർത്ഥങ്ങളിലും വിഷമാണ്. പുഴകളെ മണൽ വാരി നശിപ്പിച്ചു് പുഴകളിൽ അഴുക്കുകളും നഗരവിസർ‍ജനങ്ങളും തള്ളി പുഴകളെ മലിനമാക്കുന്നു. വയൽ നികത്തരുത്. വയലുകൾ അന്നദായനിയും ജലസംഭരണിയും ആണ്. കുന്നുകൾ ഇടിച്ചുനികത്തരുത്,അത് പതിനായിരക്കണക്കിന് ജീവജാലങ്ങൾക്കുള്ള ആവാസവ്യവസ്ഥയാണ്.നമുക്ക് ക‍ൃഷി വേണം,നല്ല പച്ചപ്പ് വേണം, നല്ല വെള്ളം വേണം, നല്ല ഭക്ഷണം വേണം, പ്രാണവായു വേണം. അതിനായി നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഒത്തൊരുമയോടുലള്ള പ്രകൃതി സംരക്ഷണം ആണ് ഏക പ്രതിവിധി.

നന്ദന പ്രേംകുമാർ
3 B ഗവ. എൽ. പി. എസ്. മീനം
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം