ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/മഴ കറുത്ത രാത്രിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47045 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ കറുത്ത രാത്രിയിൽ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ കറുത്ത രാത്രിയിൽ

ആ മഴ കറുത്ത രാത്രിയിൽ.!

സ്വർണ്ണവളകളോടൊപ്പം,
ഉമ്മാന്റെ മണമുള്ള ഗ്യാരണ്ടി വളയൊന്ന്
സ്വയമെടുത്തണിയുമ്പോൾ
ഉടലൊന്നു പൊള്ളി.........!
 പന്തലിൽ രാത്രിപെയ്ത മഴയിൽ
ആരുടെയോ കരിപിടിച്ച ചുടു കണ്ണീര് പെയ്തു വീഴും പോലെ...
അത് വീണ്ടും തകർത്തു പെയ്തു..

അതെ,
ആ മഴകറുത്ത രാത്രിയി ലന്നാദ്യമായി..
ഒരു മൈലാഞ്ചിചെടി മണ്ണോടുചേർന്നങ്ങനെ പൂത്തു..

ഷഹന ജാസ്മിൻ
Plus One Science എഫ് എം എച്ച് എസ് എസ് കൂമ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത