കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/വീണ്ടെടുക്കാം പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീണ്ടെടുക്കാം പ്രകൃതി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീണ്ടെടുക്കാം പ്രകൃതി


കാർഷികവൃത്തി നന്മ പുലർത്തും
ആരോഗ്യത്തിൻ വഴികാട്ടി
അധ്വാനത്തെ സമ്പത്താക്കി
കരുതി നമുക്ക് മുന്നേറാം
ശുചിത്ത്വമാർന്ന ചുറ്റുപാടിൽ
 വിളയും കതിരായി പൊന്നണിയാം
മാലിന്യത്തിൻ കൂമ്പാരത്തെ
ഒന്നൊന്നായിയകറ്റിടാം
മണ്ണിനെ വിണ്ണിനെ പ്രാണജലത്തെ ഹനിച്ചൊതുക്കും പ്ലാസ്റ്റിക്കിനെ
വേണ്ട നമുക്ക് വേണ്ടേ വേണ്ട
പകരം വേറെ കണ്ടീടാം
ശേഷിച്ചുള്ളൊരു വയലുകളും
കായ്കനി നൽകും മാമരവും
ഇനിയുമറുത്തു മാറ്റരുതേ
ഇതുപോലുള്ളൊരറുതിയിൽ
നമ്മെ രക്ഷകരായ് തുണച്ചീടും
മണ്ണിലിറങ്ങാം വിളകൾ നേടാം
നല്ലൊരു നാളെ പുലർത്തീടാം
വിഷം പുരളാത്തൊരു അന്നം തിന്ന്
കുഞ്ഞുവപുസ്സുകൾ വളരട്ടെ
പ്രതിരോധത്തിൻ ശക്തിയിലൂടെ
അകറ്റിനിർത്താം രോഗത്തെ
ഇനിയും ഭൂവിൽ പിറവികളേറെ
പുലരാനുള്ളത് മറക്കേണ്ട
അതിനായ് നമുക്ക് പടുത്തുയർത്താം
പൂർവികർ തന്നുടെ സംസ്കാരം .

 

ഋഷ്ണരാജ് എൻ പി
6A കടമ്പുർ നോർത്ത് യു പി സ്കൂൾ, കണ്ണൂർ ,കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ സൗത്ത് ഉപജില്ല ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത