ജി.എൽ.പി.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9526396624 (സംവാദം | സംഭാവനകൾ) (' {BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


{BoxTop1

| തലക്കെട്ട്= ശുചിത്വം | color= 5 }}

നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് ശുചിത്വം. ശുചിത്വമില്ലായ്‌മ പകർച്ചവ്യാധികൾ വർദ്ധിക്കാൻ കാരണമാകും. നാം നമ്മുടെ ചുറ്റുപാടും ശുചിയാക്കിയാൽ മാത്രമേ ആരോഗ്യമുള്ളോരു ജീവിതം നയിക്കാൻ കഴിയുകയുള്ളൂ.
          ശുചിത്വമില്ലായ്‌മ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ഇത് നമ്മുടെ ജീവിതത്തിനു തന്നെ ഭീഷണിയാണ്. കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളിൽ കൊതുകും, എലികളും മറ്റും പെരുകി പകർച്ചവ്യാധികൾ പകരാൻ ഇടവരുത്തുന്നു. ഈ പകർച്ചവ്യാധികൾ മനുഷ്യരിലേക്ക് പടർന്നാൽ മരണത്തിനു വരെ കാരണമാകും. ശുചിത്വമുള്ള ചുറ്റുപാടുകളിൽ ആരോഗ്യത്തോടെ വേണം നമ്മൾ ജീവിക്കാൻ.