സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/ദൃശ്യ മാധ്യമത്തിന്റെ സ്വാധീനം

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൃശ്യ മാധ്യമത്തിന്റെ സ്വാധീനം

കമ്പ്യൂട്ടർ യുഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആധുനിക യുഗത്തിൽ വരും തലമുറയെ വളർത്തുന്നതിനും തളർത്തുന്നതിനും ദൃശ്യ മാധ്യമങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ട് .ആധുനിക യുഗത്തിന്റെ കടിഞ്ഞാണിടുന്നതും ഈ മാധ്യമങ്ങൾ തന്നെയാണ്.ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങൾ അനുനിമിഷം നാം കണ്ടു കൊണ്ടിരിക്കുന്നു.പഠനത്തിൽ നമ്മെ ഇതു സഹയിക്കുന്നു എങ്കിലും വായന ഇന്ന് മരിച്ചിരിക്കുന്നു. ലോകം കണ്ട എല്ലാ പ്രശസ്തരും വായനയിലൂടെ വളർന്നു വന്നവർ ആണ്..ഒരിയ്ക്കൽ എബ്രഹാം ലിങ്കൻ ഒരു പുസ്തകം വായിക്കാൻ വേണ്ടി സഹിച്ച ക്ലേശങ്ങൾ ആരെയും ആവേശ ഭരിതർ ആക്കുന്നതാണ്.നമ്മുടെ മഹത്മാഗാന്ധി ടോൾസ്റ്റോയി കഥകൾ വായിച്ചിരിന്ന ആളാണ്. നമ്മുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നല്ലൊരു വായനക്കാരനും എഴുത്തുകരനുമായിരുന്നു.. ഇൻഡ്യയുടെ ആദ്യ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് തന്റെ അറിവിന്റെ നല്ലൊരു പങ്കും വായനയിലൂടെ ലഭിച്ചതാണെന്നു പറഞ്ഞിട്ടുണ്ട്.. ടെലിവിഷൻ,കംപ്യൂട്ടർ ,മൊബൈൽ ഇവയൊക്കെ എത്ര വളർന്നാലും കൂട്ടുകാർ വായന മറക്കരുത്..കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ

"വായിച്ചാലും വളരും
വായിച്ചിലെങ്കിലും വളരും
വായിച്ചാൽ വിളയും
വായിച്ചില്ലെങ്കിൽ വളയും"

അനീറ്റ ബേബി
8 B സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം