സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/ദൃശ്യ മാധ്യമത്തിന്റെ സ്വാധീനം
ദൃശ്യ മാധ്യമത്തിന്റെ സ്വാധീനം
കമ്പ്യൂട്ടർ യുഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആധുനിക യുഗത്തിൽ വരും തലമുറയെ വളർത്തുന്നതിനും തളർത്തുന്നതിനും ദൃശ്യ മാധ്യമങ്ങൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ട് .ആധുനിക യുഗത്തിന്റെ കടിഞ്ഞാണിടുന്നതും ഈ മാധ്യമങ്ങൾ തന്നെയാണ്.ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങൾ അനുനിമിഷം നാം കണ്ടു കൊണ്ടിരിക്കുന്നു.പഠനത്തിൽ നമ്മെ ഇതു സഹയിക്കുന്നു എങ്കിലും വായന ഇന്ന് മരിച്ചിരിക്കുന്നു. ലോകം കണ്ട എല്ലാ പ്രശസ്തരും വായനയിലൂടെ വളർന്നു വന്നവർ ആണ്..ഒരിയ്ക്കൽ എബ്രഹാം ലിങ്കൻ ഒരു പുസ്തകം വായിക്കാൻ വേണ്ടി സഹിച്ച ക്ലേശങ്ങൾ ആരെയും ആവേശ ഭരിതർ ആക്കുന്നതാണ്.നമ്മുടെ മഹത്മാഗാന്ധി ടോൾസ്റ്റോയി കഥകൾ വായിച്ചിരിന്ന ആളാണ്. നമ്മുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നല്ലൊരു വായനക്കാരനും എഴുത്തുകരനുമായിരുന്നു.. ഇൻഡ്യയുടെ ആദ്യ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് തന്റെ അറിവിന്റെ നല്ലൊരു പങ്കും വായനയിലൂടെ ലഭിച്ചതാണെന്നു പറഞ്ഞിട്ടുണ്ട്.. ടെലിവിഷൻ,കംപ്യൂട്ടർ ,മൊബൈൽ ഇവയൊക്കെ എത്ര വളർന്നാലും കൂട്ടുകാർ വായന മറക്കരുത്..കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ "വായിച്ചാലും വളരും
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം