Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം എങ്ങനെ, എന്തിന്
വ്യക്തിയെ രോഗ ങ്ങളിൽ നിന്നും പകർച്ച വ്യാധികളും നിന്നും മുൻ കരുതലുകൾ എടുത്ത് പ്രതിരോധിക്കുന്നതാണ്. നമ്മുടെ നാട്ടിൽ തന്ന 5,10,15 വയസുകളിൽ ഉള്ള വാക്സിനുകൾ പലരും എടുക്കാൻ മറക്കുന്നു.നമ്മിൽ പലരും അതിന് മുൻഗണന കൊടുക്കുന്നില്ല.പലർക്കും രോഗപ്രതിരോധ ശേഷി ഇല്ലാതാവാൻ കാരണം അതാണ്. കുത്തിവയ്പ്പുകൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ സംരക്ഷിക്കുന്നു.ജീവൻ അപകടപ്പെടുത്തുന്ന പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള ഒരു തെളിയിക്കപ്പെട്ടതും രോഗപ്രതിരോധത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പ്രതിരോധ കുത്തിവെപ്പുകൾ. കൂടാതെ ഓരോ വർഷവും 2 മുതൽ 3 ദശലക്ഷം വരെ മരണങ്ങൾ ഒഴിവാക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഏറ്റവും ചെലവ് കുറഞ്ഞ ഒന്നാണ്. നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭത്താണ് Corona virus (covid 19). ശുചിത്വമില്ലായ്മയിലൂടെ പടർന്ന ഒരുതരം മഹാ മാരിയാണിത്.ലോകം മുഴുവൻ ഇതിന്റെ പിടിയിലാണ്. അമാനുഷികമായ വലിയ കാര്യങ്ങൾ അല്ല,മാനുഷികമായ ചെറിയ കാര്യങ്ങൾ കൊണ്ട് സൂപ്പർ ഹീറോസ് ആവാം... •നിങ്ങളുടെ കൈകൾ പലപ്പോഴും വൃത്തിയാക്കുക. സോപ്പും വെള്ളവും അല്ലെങ്കിൽ sanitizer പോലുള്ളവ കൊണ്ട് കൈ തടവുക.
•ചുമയോ തുമ്മലോ ഉള്ള ഏതൊരാളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുക.
•നിങ്ങളുടെ കണ്ണുകളിലോ മൂക്കിലോ വായിലോ തൊടരുത്.
•വായും മൂക്കും മാസ്ക് വെച്ച് മറക്കുക •പരമാവധി പുറത്ത് പോവതിരിക്കുക
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ മസ്കുകൾ ഉപയോഗിച്ച് കഴിഞ്ഞാൽ അത് ഒരു കാരണവശാലും പുറത്തേക്ക് വലിച്ചെറിയരുത് ,കാരണം ആ മാസ്ക് പിന്നീട് ഏതെങ്കിലും മൃഗങ്ങളോ പക്ഷികളോ അത് തൊടുകയോ കൊതുകയോ ചെയ്താൽ..പിന്നീട് ഈ മഹാമാരി ഒന്ന് കൂടി ഭയാനകവും..വസ്തുതകൾ മനസിലാക്കുകയും ഉചിതമായ മുൻകരുതലുകൾ എടുക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരെയും സംരക്ഷിക്കുക. നിങ്ങളുടെ പ്രാദേശിക പൊതുജനാരോഗ്യ ഏജൻസി നൽകുന്ന ഉപദേശം പിന്തുടരുക എങ്കിൽ മാത്രമേ ഒരു വൈറസ് വിമുക്ത ലോകത്തെ നമുക്ക് നെയ്തെടുക്കാൻ പറ്റൂ. രോഗം വന്നിട്ട് ചികിത്സിക്കുന്നതിൽ അല്ല,മറിച്ച് രോഗം വരുന്നതിന് മുൻപ് മുൻ കരുതലുകൾ എടുക്കുന്നതിൽ ആണ് കാര്യം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|