ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/അർത്ഥമറിയാൻ -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
23:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അർത്ഥമറിയാൻ -കവിത
ഒരു കുഞ്ഞുകാറ്റിൻ തണുപ്പേറും രാവിൽ

മധുപോലെ പാടുമാ രാഗം കേട്ടു.
രാവിൻ നിലത്തണുപ്പേറി തണുത്തൊരു
കിളിയതിൻ രാഗം മധുരിക്കും
'ഒരു നാൾ പറക്കും ഞാനെൻ ജീവിതച്ചിറകുമായി ദൂരെയാ നിലാവിൽ തേൻ നുകരാൻ '
          
കിളിതൻ രാഗത്തിൻ അർത്ഥമറിയാതെ ആസ്വദിച്ചാ രാവിൻ മധുരിമ.
ഒരു രാഗം മെല്ലെ ഞാൻ മൂളിയെൻ ചുണ്ടിൽ എന്തോ ചിരി വിടർന്നു.

നാളെയാ കിളിപോലെ പാടുമെൻ സ്വപ്നം ഉറക്കെ, 'നിങ്ങൾക്കു കേൾക്കുവാൻ മനസിലാക്കുവാൻ'.

ദിൽന മാനുവൽ
9 ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത