ഒരു കുഞ്ഞുകാറ്റിൻ തണുപ്പേറും രാവിൽ
മധുപോലെ പാടുമാ രാഗം കേട്ടു.
രാവിൻ നിലത്തണുപ്പേറി തണുത്തൊരു
കിളിയതിൻ രാഗം മധുരിക്കും
'ഒരു നാൾ പറക്കും ഞാനെൻ ജീവിതച്ചിറകുമായി ദൂരെയാ നിലാവിൽ തേൻ നുകരാൻ '
കിളിതൻ രാഗത്തിൻ അർത്ഥമറിയാതെ ആസ്വദിച്ചാ രാവിൻ മധുരിമ.
ഒരു രാഗം മെല്ലെ ഞാൻ മൂളിയെൻ ചുണ്ടിൽ എന്തോ ചിരി വിടർന്നു.
നാളെയാ കിളിപോലെ പാടുമെൻ സ്വപ്നം ഉറക്കെ, 'നിങ്ങൾക്കു കേൾക്കുവാൻ മനസിലാക്കുവാൻ'.