പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mulliakurssiup (സംവാദം | സംഭാവനകൾ) (NEW photo)
പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി
വിലാസം
മുള്ള്യാക‍ുർശ്ശി

മുള്ളിയാകുർശ്ശി, പട്ടിക്കാട് പി.ഒ,
മലപ്പുറം
,
679325
സ്ഥാപിതംJune-6, 1979
വിവരങ്ങൾ
ഫോൺ04933 270390
ഇമെയിൽmulliakurssiup@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48342 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്‍ദ‍ു റസാഖ് എം.എം
അവസാനം തിരുത്തിയത്
19-04-2020Mulliakurssiup


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1/2 കി ലോമീറ്റർ മാത്രം അകലെ മുള്ളിയാകുർശ്ശി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

സാ‌മൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുർശ്ശി എൽ. പി. സ്കൂൾ മാനേജർ മർഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തൽ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തിൽ ഈ വിദ്യാലയം നിലവിൽ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . 1979 ജൂൺ 6 ന് 78 വിദ്യാർത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവർത്ത നമാരംഭിച്ചു. 1979 ൽ അ‍ഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുർശ്ശി മേൽമുറി മദ്രസയിലാണ് പ്രവർത്തിച്ചി രുന്നത്. ശ്രീ . കെ. വി. അമീൻ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ. 1980 ൽ മേൽമുറി മദ്രസയിൽ നിന്നും ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രവർത്തന മാരംഭിച്ചു. 1981-82ൽ 5,6,7 ക്ലാസു കളോടെ പൂർണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷൻ ട്രസ്റ്റ് (IMT), 1982 ൽ കെ.വി. മരക്കാരുകുട്ടി ഹാജിയിൽ നിന്നും സ്കൂൾ ഏറ്റെടുക്കുകയുണ്ടായി. ആദ്യം AK അബ്ദുൽ ഖാദർ മൗലവിയും പിന്നീട് KM അബാദുൽ അഹദ് തങ്ങളും മാനേജർമാരായി.

മുൻ സാരഥികൾ

1.അമീൻ KV 2.ശാന്തമ്മ 3.തുളസിയമ്മ 4. MT അബ്ദുറഹ്മാൻ(കുഞ്ഞിപ്പു).5. KK അബ്ദുൽ നാസർ 6. ഇസ്‍ഹാഖലി KV

ഭൗതികസൗകര്യങ്ങൾ

1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്. തുടക്കത്തിൽ 4 ക്ലാസ്സ്‌ റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പുതിയ കെട്ടിടത്തിൽ 18 ക്ലാസ്സ്‌ റൂമുകളും പഴയ കെട്ടിടത്തിൽ 4 ക്ലാസ്സ്‌ റൂമുകളും ഒരു സെമിനാർ ഹാൾ എന്നിവയുമുണ്ട്. നവീകരിച്ച പാചകപ്പുര, 500 ലിറ്റർ വാട്ടർ പ്യൂരിഫയർ സ്റ്റോർ റൂം, 30കംപ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ റൂം പുതിയ ലൈബ്രറി റൂം എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • മൊർണിങ്ങ് അസംബ്ലി
  • സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ
  • സ്കൗട്ട്&ഗൈഡ്, കൊക്കൂൺ നാച്ചുറൽ ക്ലബ്, ഹെൽത്ത് ക്ലബ്, ഗാന്ധി ദർശൻ,
  • കോ ഓപ്പറേറ്റീവ് സൊസയ്റ്റി
  • പാരന്റ് കൗൺസിലിങ്ങ്
  • പെൺകുട്ടികൾക്ക് എയറൊബിക്സ്
  • അഡൾട് എജുകേഷൻ
  • സാഹിത്യ സമാജം
  • ബാലകലൊൽസവം
  • കായിക വിദ്യാഭ്യാസം
  • സ്കൂൾ ശാസ്ത്രമേള
  • സ്കൂൾ ഗണിത മേള
  • സ്കൂൾ പ്രവർത്തി പരിചയ മേള .
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • മൽസരപ്പരീക്ഷ പരിശീലനം
  • ചെസ്സ് പരിശീലനം
  • ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം

ഭരണനിർവഹണം

  • കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത്
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്. എം. സി

വഴികാട്ടി

പ്രമാണം:PTMAUP.png
mapPTMUP

https://www.google.co.in/maps/place/Mulliakurissi+UP+School/@11.0148813,76.2270905,14z/data=!4m5!3m4!1s0x0:0xec968fe1a8a4e87a!8m2!3d11.0152563!4d76.2220877?hl=en