ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
18:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=5 }} <center> <poem> ലോകമെങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

ലോകമെങ്ങും വിറച്ചിടുന്നു
ആയിരങ്ങൾ മരിച്ചിടുന്നു
കൊറോണയെന്നൊരു ഭീകരൻ
തൻ താണ്ഡവം നടമാടിടുന്നു

വീഥിയെല്ലാം വിജനമായി
ലോക്ക്ഡൗണായ് ലോകമെല്ലാം
വീടിനുള്ളിൽ അടച്ചിരിപ്പായ്
വൃദ്ധരും യുവജനങ്ങളും

കൈകഴുകണം മാസ്കണിയണം
വീടിനുള്ളിൽ അടച്ചിരിയ്ക്കണം
സമ്പർക്കമൊഴിവാക്കിടേണം
തുരത്തിടേണം കോവിടിനെ

കൈകഴുകൽ ശീലമാക്കാം
അകലമിട്ട് നിലയുറയ്ക്കാം
ഹസ്തദാനം ഒഴിവാക്കാം
തുരത്തീടാം കൊറോണയെ

സുനാമിയും കൊടുങ്കാറ്റും
പ്രളയങ്ങളതിദുരിതങ്ങൾ
ജയിച്ചവർ നാം കേരളീയർ
തുരത്തീടും നാം കൊറോണയെ

സധൈര്യം നാം ചുവടുവയ്ക്കും
ജാതിയില്ല മതവുമില്ല
രാഷ്ടീയഭേദങ്ങളില്ല
ചെറുത്തീടും നാം ഒരുമെയ്യായ്

ലോകത്തിന് മാതൃകയായ്
ദൈവത്തിൻ സ്വന്തം നാട്
ജയിച്ചീടും മഹാമാരിയെ
തുരത്തീടും ഒരുമെയ്യായ്


 

ശരൺശങ്കർ പി ആർ
5E ജി യു പി എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത