ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/അക്ഷരവൃക്ഷം/ ലോകത്തെ മാറ്റിമറിച്ച കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകത്തെ മാറ്റിമറിച്ച കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ മാറ്റിമറിച്ച കൊറോണ

         
       ലോകത്തെ നടുക്കിയ മഹാമാരികൾക്ക് മേലെ മനുഷ്യത്വം വർദ്ധിക്കുന്ന ഈ തിരിച്ചറിവിന്റെ നിമിഷങ്ങൾ ഞാൻ.... നീ... എന്നതിനു പകരം നാം.... നമ്മൾ എന്ന വികാരം ഉണർന്നു. ഈ മഹാമാരി നമ്മെ പഠിപ്പിച്ച ഗുണങ്ങൾ ഏറെയാണ്. എല്ലാവരും യഥാർത്ഥ സൃഷ്ടാവിലേക്ക് കരങ്ങൾ നീട്ടി.
 കണ്ണുകളാൽ കാണാൻ പറ്റാത്ത ഒരു ജീവി നമ്മുടെ ലോകമെമ്പാടും നാശം വിതച്ചു സുഖിക്കുന്നു. മറ്റുള്ള രാജ്യങ്ങളെ നശിപ്പിക്കാനും മനുഷ്യരെ കൊന്നൊടുക്കാനും മുള്ള് മനുഷ്യർ ഇപ്പോൾ എവിടെ? ലോകത്തിലെ മഹാത്ഭുതങ്ങൾ കണ്ടുപിടിച്ചു മികവ് തെളിയിക്കുന്ന ശാസ്ത്ര ലോകങ്ങൾ എവിടെ? ഈ വൈറസിനെ തുരത്താൻ കഴിയാതെ അതീവ ഭീതിയിലാണ് ലോകം മുഴുവൻ.
 ഇപ്പോൾ മനുഷ്യരുടെ അമിതമായ ധൂർത്ത് ഇല്ല. മത-ജാതി വർഗീയകലാപങ്ങൾ ഇല്ല. അന്തരീക്ഷ മലിനീകരണം കുറഞ്ഞു. മാലിന്യങ്ങൾ കുറഞ്ഞു. ഭക്ഷണ ധാരാളിത്തം ഇല്ല. പച്ചക്കറികൾ ഉപയോഗിക്കുന്നു. ആഡംബര ആഘോഷങ്ങളില്ല. ആഡംബര സൽക്കാരങ്ങൾ ഇല്ല. എല്ലാവരും സ്വന്തം കുടുംബങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നു. മറ്റുള്ളവരോട് അസൂയയോ വെറുപ്പോ ഇല്ലാത്ത ജീവിതം.
 ലോകത്തോട് നമ്മൾ ചെയ്ത ദുഷ്പ്രവർത്തികളുടെ കർമ്മഫലം നമ്മൾ ഇപ്പോൾ അനുഭവിക്കുന്നു. നമ്മളാൽ നശിക്കപ്പെട്ട ഭൂമിയെ നമ്മളാൽ തന്നെ പുനർജനിക്കുകയാണ് ഇവിടെ. നമ്മൾ മലിനീകരിച്ചു നശിപ്പിച്ച ഭൂമിയെ നമ്മളെ കൊണ്ടുതന്നെ ശുദ്ധീകരിക്കുന്നു.
 ഉള്ളതുകൊണ്ട് ജീവിക്കാൻ പഠിപ്പിച്ചു....
 അങ്ങനെ പ്രപഞ്ചനാഥൻ പഠിപ്പിച്ച ജീവിതരീതി...

സ്‍നേഹ
ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ