വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/ ലഹരി വിമുക്ത കേരളം ...
ലഹരി വിമുക്ത കേരളം
ലഹരി വിമുക്ത കേരളം എന്നത് നമ്മുടെ ഒരു സ്വപ്നം മാത്രമാണ് .ഇന്നത്തെ സമൂഹം ലഹരിക്ക് അടിമപ്പെട്ടിരിക്കുന്നു. കൊച്ചു കുട്ടികൾ പോലും ഇതിൽ അകപ്പെട്ടിരിക്കുന്നു. ഇന്നത്തെ സമൂഹം കഞ്ചാവ് , കൊക്കെയ്ൻ, കള്ള്, പാൻ - മസാല ,സിഗരറ്റ് എന്നീ ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടിരിക്കുന്നു . എന്നാൽ ഈ വക ലഹരിയിൽ നിന്നും നമുക്ക് യാതൊരു സുഖവും കിട്ടുന്നില്ല .പകരം ഒരുപാട് രോഗങ്ങൾ ഉണ്ടാകുന്നു .ക്യാൻസർ പോലെ പല മാരകരോഗങ്ങൾക്കും കാരണമാകുന്നു. ഭാവിയിൽ ഉയരങ്ങളിൽ എത്തേണ്ട കുരുന്നുകൾ ഒരു പ്രായത്തിൽ എത്തുന്നതിനു മുമ്പേ കൊഴിഞ്ഞു പോകുന്നു. നമ്മുടെ ഭാവി തലമുറ അങ്ങനെ ഇല്ലാതാകുന്നു ഇന്ന് ഈ സമൂഹത്തിൽ മദ്യം ഉപയോഗിക്കുന്നത് കൂടി വരുന്നതിൻ്റെ കാരണം മദ്യഷാപ്പുകളാണ്. സർക്കാർ ബി വറേജസ്സ് പൂട്ടുന്നില്ല. സർക്കാരാണ് ഇതിനൊരു നടപടി എടുക്കേണ്ടത് ലഹരി കാരണം പല കുടുംബങ്ങളും വേർപിരിയുന്നു. കുടുംബങ്ങളിൽ സമാധാനം ഇല്ലാതാകുന്നു. സ്കൂളുകളിൽ കഞ്ചാവിൻ്റെ ഉപയോഗം കൂടി വരുന്നു. അതും ഭാവിതലമുറയെ നശിപ്പിക്കുന്നു. ലഹരി വിമുക്തമായ ഒരു കേരളത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അതിനു വേണ്ടി ഒരുമിച്ച് പരിശ്രമിക്കാം. വി .വി എച്ച്.എസ് എസ് ,താമരക്കുളം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ