ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ യുടെ ആത്മഗതം

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയുടെ ആത്മഗതം


ചെപ്പിനകത്തൊളിച്ചിരുന്നു   വുഹാനിൽ.. 
 സ്വതന്ത്രനാക്കി മനുഷ്യനൊരിക്കലെന്നെ....
 ഹായ് !എന്തു സുന്ദരമീ  ലോകം 
കൊത്തി,  ഞാൻ,  അഹന്ത തൻ മർത്യ ശിരസ്സിൽ

 പാലു തന്നു വളർത്തി അവരെന്നെ, 
 പെറ്റുപെരുകി ലക്ഷങ്ങളായി ഞാൻ 
മരുന്നും ചികിത്സയുമി ല്ലാതെ മാനവൻ
 മരിച്ചുവീഴുന്നു ഈയാംപാറ്റകൾ പോലെ...

 ചെപ്പിനകത്താക്കാൻ  നോക്കുന്നു മനുഷ്യർ
 പിടി കൊടുക്കാതെ ഞാൻ പായവേ.... 
കരഞ്ഞു കേണു മനുഷ്യനെന്റെ  മുമ്പിൽ
 അലിവുതോന്നി പറഞ്ഞു ഞാൻ, 

 നിർത്തു മനുഷ്യ നിന്റെ ദുശ്ശീലങ്ങൾ
 ശുചിത്വം കൊണ്ട് തളയ്ക്കാമെന്നെ 
 പിടിച്ചു കെട്ടാൻ തുടങ്ങി മനുഷ്യർ
 വൃത്തിയുള്ള ജീവനത്തിലൂടെ.

 പരസ്പരം അകലം പാലിച്ചും
  മാസ്ക് ധരിച്ചും കൈകൾ കഴുകിയും
 കൂട്ടം കൂടാതെയും വീട്ടിനകത്തിരുന്നും 
 കൂട്ടം കൂടിയവർ ഫോണിലൂടെ 

ഒരുനാൾ അവർ തോൽപ്പിക്കും എന്നെ
 താണ്ഡവമാടും ഞാൻ അതുവരേക്കും.

 

Dvikrishna V
8 A റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത