സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്ന മഹാതത്വം
| തലക്കെട്ട്=
ഓർമ്മപ്പെടുത്തൽ
ഒരു ചെറിയ ഗ്രാമം .ആ ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു . എല്ലാ മഴക്കാലത്തും അവിടെ വെള്ളം കെട്ടിക്കിടക്കും . അതുപോലെതന്നെ കൊതുകുകൾ പരത്തുന്ന രോഗങ്ങളും . എന്നാൽ ഇത്തവണ അവസ്ഥ ഇത്തിരി ഗുരുതരമാണ് . ഡെങ്കിപ്പനിയും ചിക്കൻഗുനിയയും ബാധിച്ച് ഇത്തവണ ധാരാളം ജനങ്ങൾ മരിച്ചുപോയി . അങ്ങനെ കഴിഞ്ഞുപോകുന്ന സമയം . ആ സമയത്ത് ആ ഗ്രാമത്തിലെ ഒരു വിദ്യാലയത്തിലേക്ക് അടുത്ത ഗ്രാമത്തിൽ നിന്നും അദ്ധ്യാപകനായ രാജൻ മാഷ് സ്ഥലം മാറ്റം കിട്ടി വന്നു . അദ്ദേഹത്തിന് ആ നാടിൻറെ അവസ്ഥകണ്ട് വിഷമം തോന്നി .മാഷ് അദ്ദേഹത്തിൻറെ ക്ലാസിലെ കുട്ടികൾക്ക് ശുചിത്വത്തെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു . അങ്ങനെ കുട്ടികൾ അവരുടെ മാതാപിതാക്കളോട് ക്ലാസ്സിൽ പഠിപ്പിച്ചതിനെക്കുറിച്ച് പറഞ്ഞുകൊടുത്തു . എന്നാൽ , മാതാപിതാക്കൾ ആരും ഈ കാര്യത്തിെ൯റെ ഗൗരവത്തെ കുറിച്ച് മനസ്സിലാക്കിയില്ല . അങ്ങനെ രാജൻ മാഷും കുട്ടികളും കൂടി അവരുടെ വിദ്യാലയ പരിസരം വൃത്തിയാക്കി . ഇത് മറ്റു വിദ്യാലയങ്ങൾക്കും മാതൃകയായി അങ്ങനെ അവരും , അവരുടെ വിദ്യാലയവും പരിസരവും വൃത്തിയാക്കാൻ തുടങ്ങി . അങ്ങനെ കുട്ടികളുടെ മാതാപിതാക്കൾക്കും ശുചിത്വത്തി൯റെ ഗൗരവത്തെ കുറിച്ച് മനസ്സിലാക്കി . അവരും ഇതിൽ പങ്കാളികളായായി . പഞ്ചായത്ത് പ്രസിഡണ്ടും അംഗങ്ങളും കൂടി സർക്കാർ ഓഫീസുകളും പൊതു സ്ഥലങ്ങളും വൃത്തിയാക്കി . അങ്ങനെ ആ ഗ്രാമത്തിൽ അസുഖങ്ങൾ കുറഞ്ഞു . അതുപോലെതന്നെ സർക്കാറിൻറെ നേതൃത്വത്തിൽ എല്ലാ വീടുകളിലും ശൗചാലയം ഒരുക്കി കൊടുത്തു . കുട്ടികളോട് നഖം വെട്ടണം എന്നും , കൈകൾ ഇടയ്ക്കിടെ കഴുകണം എന്നും പറഞ്ഞുകൊടുത്തു . അങ്ങനെ ശുചിത്വം അവർക്ക് ഒരു ശീലമായി . അതിനുശേഷം അവിടെ അസുഖങ്ങൾ വരുന്നത് കുറവാണ് . ഇതിൽ നിന്നും നമുക്ക് എന്താണ് മനസ്സിലാവുന്നത് എന്നാൽ നമ്മളും നമ്മുടെ പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം . എന്നാൽ മാത്രമേ നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ . ഇത് കുട്ടികളായ നമ്മൾ വേണം വരും തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടത് . അപ്പുവിന്റെ ആലോചനകൾ അപ്പു രാവിലെ എഴുന്നേറ്റ ഉടനെ കാണാൻ തുടങ്ങിയതാണ് കൊറോണ കാഴ്ച്ചകൾ. വീട്ടിൽ എല്ലാവരും ഓരോരോ റൂമിൽ ഇരിക്കുന്നു. ഫോണിനും ടീവിക്കും വിശ്രമമില്ലാത്ത പകലുകൾ - അമ്മയോടു ചോദിച്ചു :- "എന്താ അമ്മേ ഈ കൊറോണ? " ചൈനക്കാർ ലോകത്തിനു നൽകിയ മാരകരോഗമാണിത് അമ്മ പറഞ്ഞ മറുപടി. അപ്പുവിന് അത് മാത്രം പോര അവൻ വീണ്ടും ചോദിച്ചു എല്ലാവർക്കുമെന്താ ഇത്ര പേടി? : കൊറോണ പിടിപ്പെട്ടാൽ അത് മറ്റുള്ളവരിലേക്ക് പകരുന്ന ഒരു മഹാമാരിയാണിത്. അതിനാൽ എല്ലാവരും പുറത്തിറങ്ങാതെ അതിനെ മറികടക്കാൻ പാടുപെടുകയാണ്. പിന്നെയും അപ്പു അതിനെക്കുറിച്ചു ആലോചിച്ചുകൊണ്ടിരിന്നു. രാത്രി കിടക്കുമ്പോൾ അവൻ അമ്മയോടു പതിയെ പറഞ്ഞു "അമ്മേ 'അമ്മേ 'എനിക്ക് വലുതായാൽ കൊറോണ ആയാ മതിട്ടോ എന്താണറിയുവോ" എല്ലാവർക്കും കൊറോണയെ പേടിയാ അപ്പൊ എന്നെയും എല്ലാവരും പേടിക്കുമല്ലോ.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ