സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്ന മഹാതത്വം

| തലക്കെട്ട്=

ഓർമ്മപ്പെടുത്തൽ
 ഒരു ചെറിയ ഗ്രാമം .ആ ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു . എല്ലാ മഴക്കാലത്തും അവിടെ വെള്ളം കെട്ടിക്കിടക്കും . അതുപോലെതന്നെ കൊതുകുകൾ പരത്തുന്ന രോഗങ്ങളും . എന്നാൽ ഇത്തവണ അവസ്ഥ ഇത്തിരി ഗുരുതരമാണ് . ഡെങ്കിപ്പനിയും ചിക്കൻഗുനിയയും  ബാധിച്ച് ഇത്തവണ ധാരാളം ജനങ്ങൾ മരിച്ചുപോയി . അങ്ങനെ കഴിഞ്ഞുപോകുന്ന സമയം . ആ സമയത്ത് ആ ഗ്രാമത്തിലെ ഒരു വിദ്യാലയത്തിലേക്ക് അടുത്ത ഗ്രാമത്തിൽ നിന്നും അദ്ധ്യാപകനായ രാജൻ മാഷ്  സ്ഥലം മാറ്റം കിട്ടി വന്നു . അദ്ദേഹത്തിന് ആ നാടിൻറെ അവസ്ഥകണ്ട് വിഷമം തോന്നി .മാഷ് അദ്ദേഹത്തിൻറെ ക്ലാസിലെ കുട്ടികൾക്ക് ശുചിത്വത്തെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു . അങ്ങനെ കുട്ടികൾ അവരുടെ മാതാപിതാക്കളോട് ക്ലാസ്സിൽ പഠിപ്പിച്ചതിനെക്കുറിച്ച് പറഞ്ഞുകൊടുത്തു . എന്നാൽ , മാതാപിതാക്കൾ ആരും ഈ കാര്യത്തിെ൯റെ ഗൗരവത്തെ കുറിച്ച് മനസ്സിലാക്കിയില്ല . അങ്ങനെ രാജൻ മാഷും കുട്ടികളും കൂടി അവരുടെ വിദ്യാലയ പരിസരം വൃത്തിയാക്കി . ഇത് മറ്റു വിദ്യാലയങ്ങൾക്കും 
മാതൃകയായി അങ്ങനെ അവരും , അവരുടെ വിദ്യാലയവും പരിസരവും വൃത്തിയാക്കാൻ തുടങ്ങി . അങ്ങനെ കുട്ടികളുടെ മാതാപിതാക്കൾക്കും ശുചിത്വത്തി൯റെ ഗൗരവത്തെ കുറിച്ച് മനസ്സിലാക്കി . അവരും ഇതിൽ പങ്കാളികളായായി . പഞ്ചായത്ത് പ്രസിഡണ്ടും അംഗങ്ങളും കൂടി സർക്കാർ ഓഫീസുകളും പൊതു സ്ഥലങ്ങളും  വൃത്തിയാക്കി . അങ്ങനെ ആ ഗ്രാമത്തിൽ അസുഖങ്ങൾ കുറഞ്ഞു . അതുപോലെതന്നെ സർക്കാറിൻറെ  നേതൃത്വത്തിൽ  എല്ലാ വീടുകളിലും ശൗചാലയം  ഒരുക്കി കൊടുത്തു . കുട്ടികളോട് നഖം വെട്ടണം എന്നും , കൈകൾ ഇടയ്ക്കിടെ കഴുകണം എന്നും പറഞ്ഞുകൊടുത്തു . അങ്ങനെ ശുചിത്വം അവർക്ക് ഒരു ശീലമായി . അതിനുശേഷം അവിടെ അസുഖങ്ങൾ വരുന്നത് കുറവാണ് .

ഇതിൽ നിന്നും നമുക്ക് എന്താണ് മനസ്സിലാവുന്നത് എന്നാൽ നമ്മളും നമ്മുടെ പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം . എന്നാൽ മാത്രമേ നമുക്ക് രോഗത്തെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ . ഇത് കുട്ടികളായ നമ്മൾ വേണം വരും തലമുറയ്ക്ക് പകർന്നു കൊടുക്കേണ്ടത് .


അമേയ മഹേഷ്
5 ഇ സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ