ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15002 (സംവാദം | സംഭാവനകൾ) (a)
അതിജീവനം :

കൈകോർക്കാം ഒന്നായി .ജീവനുവേണ്ടി ,നമ്മുടെ നാടിനുവേണ്ടി, നാട്ടാർക്കുവേണ്ടി . ഒന്നായിത്തീരാം രാജ്യത്തിനുവേണ്ടി,ജീവൻനിലനിർത്തുന്നപ്രവർത്തകർക്കുവേണ്ടി, ,വെയിലത്തുവാടുന്നപോലീസുകാർക്കുവേണ്ടി ഈ കോറോണകാലത്ത് അഹങ്കാരമില്ല, അഭിമാനമില്ല, അസൂയയില്ല, ആരോപണമില്ല, ദരിദ്രനെന്നില്ല, സമ്പന്നനെന്നില്ല , ഉള്ളവർ മനുഷ്യർ പച്ചമനുഷ്യർ മാത്രം .... ദൈവങ്ങളില്ല വിളിക്കുവാൻ, ആചാരങ്ങളില്ല അനുഷ്ഠിക്കുവാൻ, നേടാനോ നേടിയത് കാണിക്കുവാനോ ആരുമില്ല .... കുടുംബത്തെമറന്ന ഡോക്ടർമാർ , നേഴ്‌സുമാർ, ജീവൻത്യജിച്ച പുരോഹിതന്മാർ അവസാനം കൂട്ടായിത്തീർന്നവർ ഇവർമാത്രം.....എന്നിട്ടും ഇവരിൽ പലരും നമുക്ക് ശത്രുക്കൾ, കൊള്ളരുതാത്തവർ, സാമൂഹ്യദ്രോഹികൾ. എങ്കിലും കൈമെയ് മറന്ന്, ജീവനെമറന്ന്, പിഞ്ചുമക്കളെമറന്ന്, കുടുംബത്തെമറന്ന് ! ഇറങ്ങിപുറപ്പെട്ടു നമ്മുടെ നാടിനുവേണ്ടി, രാജ്യത്തിനുവേണ്ടി, ജീവനുവേണ്ടി...... അപ്പോൾ അതിജീവിക്കും നാം , ഈ കോറോണക്കാലത്തെ.....

അൻലിറ്റ ബിജു
10 എ ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം