ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
കൈകോർക്കാം ഒന്നായി .ജീവനുവേണ്ടി ,നമ്മുടെ നാടിനുവേണ്ടി, നാട്ടാർക്കുവേണ്ടി . ഒന്നായിത്തീരാം രാജ്യത്തിനുവേണ്ടി,ജീവൻനിലനിർത്തുന്നപ്രവർത്തകർക്കുവേണ്ടി, ,വെയിലത്തുവാടുന്നപോലീസുകാർക്കുവേണ്ടി ഈ കോറോണകാലത്ത് അഹങ്കാരമില്ല, അഭിമാനമില്ല, അസൂയയില്ല, ആരോപണമില്ല, ദരിദ്രനെന്നില്ല, സമ്പന്നനെന്നില്ല , ഉള്ളവർ മനുഷ്യർ പച്ചമനുഷ്യർ മാത്രം .... ദൈവങ്ങളില്ല വിളിക്കുവാൻ, ആചാരങ്ങളില്ല അനുഷ്ഠിക്കുവാൻ, നേടാനോ നേടിയത് കാണിക്കുവാനോ ആരുമില്ല .... കുടുംബത്തെമറന്ന ഡോക്ടർമാർ , നേഴ്‌സുമാർ, ജീവൻത്യജിച്ച പുരോഹിതന്മാർ അവസാനം കൂട്ടായിത്തീർന്നവർ ഇവർമാത്രം.....എന്നിട്ടും ഇവരിൽ പലരും നമുക്ക് ശത്രുക്കൾ, കൊള്ളരുതാത്തവർ, സാമൂഹ്യദ്രോഹികൾ. എങ്കിലും കൈമെയ് മറന്ന്, ജീവനെമറന്ന്, പിഞ്ചുമക്കളെമറന്ന്, കുടുംബത്തെമറന്ന് ! ഇറങ്ങിപുറപ്പെട്ടു നമ്മുടെ നാടിനുവേണ്ടി, രാജ്യത്തിനുവേണ്ടി, ജീവനുവേണ്ടി...... അപ്പോൾ അതിജീവിക്കും നാം , ഈ കോറോണക്കാലത്തെ.....
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം