എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം


ശുചിത്വം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ വളരെ അത്യാവശ്യമായി ഉണ്ടാവേണ്ട കാര്യമാണ്. ശുചിത്വം നമ്മൾ നിർബന്ധിച്ച് ചെയ്യിപ്പിക്കേണ്ട കാര്യമല്ല; മറിച്ച് സ്വയം തോന്നി ചെയ്യേണ്ട കാര്യമാണ്. ശുചിത്വം എന്ന നല്ല ശീലം ഒരു മനുഷ്യന്റെ ജീവിതം തന്നെ മാറ്റിമറിക്കും.


വ്യക്തി ശുചിത്വത്തിൽ നമ്മൾ പാലിക്കേണ്ട ശീലങ്ങളാണ് താഴെ പറയുന്നത്. .ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക. .പൊതുസ്ഥലങ്ങളിൽ പോയിട്ട് വന്നാൽ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക..ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക..നഖം വെട്ടുക. .നന്നായി വെള്ളം കുടിക്കുക..ദിവസവും കുളിക്കുക..രാവിലെയും രാത്രിയും പല്ലു തേയ്ക്കുക. തുടങ്ങിയവയാണ് വ്യക്തിശുചിത്വത്തിനായി നാം പാലിക്കേണ്ട കാര്യങ്ങൾ. ഇതെല്ലാം ശീലമാക്കിയാൽ നാം ശുചിത്വം കൈവരിച്ചു എന്നർത്ഥം. നമ്മുടെ ശരീരവും മനസ്സും ദൈവത്തിന്റെ സമ്മാനമാണ്. അത് നമ്മൾ നശിപ്പിക്കരുത്. നമ്മുടെ ചുറ്റുപാടും ശുചിത്വമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതൊരു പക്ഷെ നമ്മുടെ വീടോ, വിദ്യാലയമോ, ഓഫീസോ ആവാം. അതെന്തു തന്നെയായാലും അത് ശുചിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ക‍ടമയാണ്. ആഹാരവും, വെള്ളവും, താമസവും എന്നപോലെ ശുചിത്വവും നമുക്ക് അത്യാവശ്യമാണ്. ശുചിത്വം ശീലിച്ചാൽ ഒരു പരിധി വരെ നമുക്ക് രോഗത്തെ നിയന്ത്രിക്കാം. ശുചിത്വം നമ്മെ ഉന്മേഷവും, വൃത്തിയുമുള്ള ജീവിതം നയിക്കുവാൻ സഹായിക്കുന്നു.

ശുചിത്വം ശീലമാക്കൂ..... ജീവൻ നിലനിർത്തൂ......

ആദർശ് അശോക്
7 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം