എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/"മൂകാന്തകാരം"

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"മൂകാന്തകാരം"


ഇരുളിൻ്റെ മൂകതയിൽ
ചിറകിലേറ്റുന്ന സ്വപ്നങ്ങൾ...
കാലത്തിൻ്റെ ഒഴുക്കിൽ
ഈറനണിഞ്ഞു പോയവ
നിശബ്ദമായ തെരുവിലൂടെ
ഏകാന്തമായി പടവിറങ്ങി
ഇരുട്ടിനെ തേടി പോയവർ...

ഇരുളിൻ്റെ നർത്തനങ്ങളിൽ
പിടഞ്ഞു വീഴുന്നു ചിലർ.
ചിലരൊക്കെ അതിജീവിക്കുന്നു...
മറ്റു ചിലർ അവിടെ ഉറഞ്ഞു തീരുന്നു.
നിമിഷങ്ങൾ യുഗങ്ങളുടെ
ആഴം തിരഞ്ഞിറങ്ങുമ്പോൾ
ഇരവും പകലിനെത്തിരയുന്നു

പകലിൽ ചേക്കേറുന്ന
കിനാ പക്ഷികൾ
ഇരുളടഞ്ഞു പോയ സ്വപ്നങ്ങളുടെ
തപിക്കുന്ന ഉൾക്കൊമ്പിൻ്റെ
കഥകൾ പറയാൻ
മടിക്കുന്നുണ്ടാകാം...

പകൽ വെളിച്ചത്തിൽ വരണ്ടുപോയ
ചില ജീവിതങ്ങൾ പോലെ
ഉർവലിഞ്ഞു പോയ ഉറവകളായ്...
 

അമീറ.ആർ
9.E എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത