സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണ കൊറോണ കൊറോണ !!!!
മഹാമാരിയായ് മിന്നുന്നിതിനൗഷധമില്ലഹോ
യുക്തി യുക്തം ചിന്തചെയ്തകറ്റിടണം
വെക്തമായുള്ളൊരു കാഴ്ചയുണ്ടാകണം
ജാഗ്രത ജാഗ്രത ജാഗ്രത ജാഗ്രത
മാനവരാശിക്ക് ദാരുണമാം വിധം
ബാധിച്ചിടും രോഗമില്ലാതെയാവണം
മേലധികാരികൾ ചൊല്ലും നിയമങ്ങൾ
ചേലിലനുസരിക്കേണം വിവേകികൾ
ധർമ്മയുദ്ധത്തിങ്കലൊട്ടും പതറാതെ
സംയമനത്തോടെയങ്കം നയിപ്പവർ
ധീരമായാരോഗ്യരംഗത്തു നിസ്വാർത്ഥ
സേവന സന്നദ്ധരായവർക്കും നമ്മൾ
കയ്യടിച്ചും മണിനാദം മുഴക്കിയും
ആരവത്തോടഭിവാദ്യങ്ങളർപ്പിച്ചിതാ
ജാഗ്രത ജാഗ്രത ജാഗ്രത ജാഗ്രത

ഫാത്തിമ H
9 B സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത