എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/കോവിഡും കേരളവും
കോവിഡും കേരളവും
കോവിഡും ആയി വ്യക്തി ശുചിത്വം ഏറെ ബന്ധപ്പെട്ടു കിടക്കുന്നു .ശുചിത്വത്തിന് കാര്യത്തിൽ വളരെ പിന്നിലാണ് നാം എന്നായിരുന്നു ഇതുവരെയുള്ള ധാരണ എന്നാൽ വ്യക്തി ശുചിത്വത്തിന് കേരളീയർ ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഏറെക്കുറെ അത് നമ്മുടെ സംസ്കാരത്തിൻറെ ഭാഗമാണ്.പിന്നീട് രോഗ പ്രതിരോധശേഷി. ഈ വൈറസ് എല്ലാവരെയും ഒരു പോലെയല്ല ബാധിക്കുന്നത്. ചിലർ വളരെ പെട്ടെന്ന് വൈറസിനു മുമ്പിൽ കീഴടങ്ങും. ചിലരെ അത് സാരമായി ബാധിക്കുകയില്ല താനും. രോഗ പ്രതിരോധശേഷിക്ക് ആഹാരരീതിയുമായി ബന്ധമുണ്ട്.കേരളത്തിൻ്റെ ഔദ്യോഗിക ഫലമായി അടുത്ത കാലത്ത് പ്രഖ്യാപിക്കപ്പെട്ട ചക്ക രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുതകുന്നതാണ്.അങ്ങനെ നമുക്ക് ചുറ്റുമുള്ള പ്രകൃതി വിഭവങ്ങളിൽ പലതും. എന്നിരുന്നാലും ഇവയൊക്കെ അവഗണിച്ച് ഫാസ്റ്റ് ഫുഡിന് പിന്നാലെയായിരുന്നു കേരളജനത. ഇന്നിപ്പോൾ മറ്റു നിവൃത്തിയില്ലാതെ വന്നപ്പോൾ നമ്മുടെ പറമ്പുകളിലേക്ക് ഒക്കെ കണ്ണെത്തുന്നുണ്ട്. പ്രകൃതിയോട് ഏറെഇണങ്ങി കഴിഞ്ഞിരുന്നവരാണ് മലയാളികൾ. കൃഷിയെ ആശ്രയിച്ച് കഴിഞ്ഞിരുന്നവർ. കുറേ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും മലയാളിക്ക് മണ്ണും മഴയും ഒക്കെ ഏറെ പ്രിയങ്കരമാണ്. അതുകൊണ്ടുതന്നെ ഒരു പ്രതിരോധശേഷി നമ്മിൽ ഉണ്ടായിട്ടുണ്ട് എന്നതിൽ തർക്കമില്ല.എങ്കിലും മനുഷ്യരാശിക്ക് തന്നെ തങ്ങളുടെ പ്രകൃതിയോടുള്ള സമീപനം തിരുത്താനുള്ള സമയം ആയെന്ന് കൊറോണ വൈറസ് പഠിപ്പിക്കുന്നു .അതിൽ മലയാളികളും ഉൾപ്പെടുന്നു. ലോകത്തിൻറെ നെറുകയിൽ എത്തിച്ചേർന്നു എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യൻ ഇന്ന് ഒന്നും അല്ലാതായിരിക്കുന്നു. അവൻ്റെ കഴിവുകൾക്ക് ഒന്നും അവനെ ഈ വൈറസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കുന്നില്ല.മനുഷ്യത്വം ആണ് നമ്മുടെ മതം എന്ന് ഭൂരിഭാഗം പേർക്കും മനസ്സിലായി തുടങ്ങിയിരിക്കുന്നു. കുറേപ്പേർ എന്നാലും പഠിക്കുകയില്ല. കൊറോണ എന്ന് പുതിയതായി കേട്ടതുപോലെ ലോക്ക് ഡൗണും നമുക്ക് പുതിയൊരു അനുഭവമാണ്. മുമ്പെങ്ങും കടന്നുപോയിട്ടില്ല അനിതരസാധാരണമായ അവസ്ഥയിലൂടെ ആണ് നാം കടന്നു പോകുന്നത്. ലോക ഡൗൺ ഇൽ കഴിവതും വീട്ടിൽ ഇരിക്കുക.കൊറോണ എന്ന മഹാമാരി യെ നേരിടാൻ കേരളത്തിന് സാധിക്കും അതിനു കേരള ജനത മുൻകൈയെടുക്കണം. നമ്മളെക്കൊണ്ട് അത് സാധിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ