എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ലോകത്തെ നടുക്കിയ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ നടുക്കിയ കൊറോണ
കൊറോണ ,ഏകദേശം ഡിസംബർ അവസാനത്തോടെയാണ് ഈ പേര് പരിചിതമായി തുടങ്ങിയത് .ഇപ്പോൾ വാർത്താമാധ്യമങ്ങളിലെല്ലാം "കൊറോണ"നിറഞ്ഞു നില്കുന്നു.ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങിയ ഈ വൈറസ് വളരെ ചുരുങ്ങിയ ദിനങ്ങൾ കൊണ്ടു തന്നെ വ്യാപിച്ച് ആയിരക്കണക്കിനാളുകളുടെ ജീവൻ കവർന്നു .ആ സമയത്തെല്ലാം വളരെ ആകാംഷയും അതിലുപരി ഭയവും ഒക്കെയായിയുരുന്നു നമ്മുടെയെല്ലാം മനസ്സിൽ.വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് ചൈനയിൽ ഒരു ആശുപത്രി തന്നെ കൊറോണ ബാധിച്ചവരെ ചികിത്സിക്കാനായി നിർമ്മിച്ചു .എന്നിട്ടും ഒട്ടനവധി ജനങ്ങളുടെ ജീവൻ വൈറസ് അപഹരിച്ചു .കൊറോണ വൈറസിനെതിരെ പ്രതിരോധ വാക്സിനുകൾ ഒന്നും തന്നെ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല .ഗവേഷണങ്ങൾ തുടരുന്നുണ്ട് .

വുഹാനിൽ തുടങ്ങിയ കോവിഡ് -19 എന്ന കൊറോണ വൈറസ് ഒട്ടുമിക്ക രാജ്യങ്ങളിലും മിന്നൽ വേഗത്തിൽ പടർന്നു പിടിക്കുകയാണ് .ധാരാളം പേർ മരണമടഞ്ഞു .ഇരട്ടിപ്പേർ ക്വാറന്റൈനിലുമായി .ഇന്ത്യയിൽ ആദ്യം കോവിഡ് -19 സ്ഥിതീകരിച്ചത് നമ്മുടെ കേരളത്തിലാണ് .വുഹാനിൽ നിന്നെത്തിയ കുറച്ചു വിദ്യാർത്ഥികൾക്കായിരുന്നു രോഗം ബാധിച്ചത് .എന്നാൽ നമ്മുടെ സംസ്ഥാനത്തിന്റെ മാതൃകാപരമായ മുൻകരുതൽ പ്രവർത്തനങ്ങൾ വൈറസ് വ്യാപിക്കാതെ ,രോഗബാധിതർ രോഗമുക്തരായി .അതിനുശേഷം മറ്റ് കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല .എന്നാൽ ഇറ്റലി ,ഇറാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരുന്നു .കോവിഡ് വ്യാപനം കാരണം വിദേശത്തുള്ള പലരും സ്വദവസങ്ങളിലേക്ക് മടങ്ങിവരാൻ തുടങ്ങി.രോഗബാധിതരും അങ്ങനെ തങ്ങളുടെ നാടുകളിലേക്ക് തിരിച്ചെത്തി .തുടർന്ന് വീണ്ടും നമ്മുടെ കേരളത്തിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു .ഇപ്പോൾ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ സ്ഥിതീകരിച്ചു കഴിഞ്ഞു.കേരളത്തിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ട് .എന്നാൽ ആശ്വാസകരമായ വാർത്ത കോവിഡ് രോഗ മുക്തരുടെ എണ്ണവും ഉയരുന്നു എന്നതാണ് .ഇപ്പോൾ ലോകത്തിൽ കോവിഡ് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു.രോഗബാധിതരുടെ എണ്ണം അതിനിരട്ടിയും .ഇപ്പോൾ രാജ്യാന്തര വിമാനസർവീസുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ് .നിലവിൽ എവിടെയാണോ അവിടെത്തന്നെ കഴിയണം .നിരവധി രാജ്യങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു.ഇന്ത്യയിലേക്ക് വരൻ പറ്റാത്ത പ്രവാസികളും കേരളത്തിലേക്ക് വരാൻ പറ്റാത്ത മലയാളികളും സ്വന്തം നാട്ടിലേക്ക് പോകാൻ പറ്റാത്ത ബംഗാളികളുമൊക്കെ അനുഭവിക്കുന്ന പിരിമുറുക്കം പറഞ്ഞറിയിക്കാനാവാത്തതാണ് .രാജ്യങ്ങളും സംസ്ഥാനങ്ങളുമെല്ലാം വളരെ ജാഗ്രതയോടെയാണ്‌ മുന്നോട്ട് പോകുന്നത് .ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കോവിഡ് സ്ഥിതീകരിച്ചിരുന്നു .ഈ അവസരത്തിൽ നാം ജാഗരൂകരാകണം ലോകത്തിനുതന്നെ മാതൃകയാണ് നമ്മുടെ സംസ്ഥാനം .സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം മൂലം കേരളത്തിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം വിരലിലെണ്ണാവുന്നതാണ് .അതിനാൽ നാം കൊറോണ പ്രതിരോധ സമരത്തിൽ മുഖ്യ പങ്കു വഹിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരെ നന്ദിയോടെ സ്മരിക്കേണ്ടിയിരിക്കുന്നു .വീടും കുടുംബവും ഉപേക്ഷിച്ച് അവർ രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും ഒപ്പം കഴിയുകയാണ് .ഒരേ മനസ്സോടെ അതുപോലെ നമ്മുടെ പോലീസ് ഡിപ്പാർട്ട്മെന്റ് പോലുള്ള സുരക്ഷാവിഭാഗവും ചുട്ടുപൊള്ളുന്ന വെയിലിൽ നിരത്തുകളിലും കവലകളിലും ജനങ്ങൾ ഒന്നിച്ച് കൂടാൻ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും ജനങ്ങളെ ബോധവാന്മാരാക്കാൻ കാവൽ നിൽക്കുകയാണ് .അവരോട് നാം എന്നും കടപ്പെട്ടിരിക്കുന്നു സർക്കാരിന്റെ ജാഗ്രത നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് എല്ലാവരും വീട്ടിൽ തന്നെ കഴിയുന്നതിനാൽ ഈ മാരക വൈറസിന്റെ വ്യാപനം കുറഞ്ഞു .തുടർന്നും ഈ നിർദ്ദേശങ്ങൾ പാലിക്കണം അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക .കൂട്ടം കൂടരുത് ,കൈകൾ ഇടയ്ക്കിടെ സോപ്പോ ,ഹാൻഡ് വാഷോ ,സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക .അനാവശ്യമായി കൈ കണ്ണിലോ, മൂക്കിലോ ,വായിലോ സ്പര്ശിക്കാതിരിക്കുക .വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സർക്കാരിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് നമ്മുടെ നാടിനെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കാം. സാമൂഹ്യ അകലം പാലിച്ച് നാടിൻറെ നന്മക്കായി ,നല്ലൊരു നാളെക്കായി നമുക്ക് ഒത്തൊരുമയോടെ കൊറോണയ്ക്കെതിരെ പോരാടാം .ഭയക്കാതെ,ജാഗ്രതയോടെ,കരുതലോടെ,ഒന്നിച്ച് മുന്നേറാം.............................

അഭിരാമി .പി .വി
VIII A എസ് .ഡി.വി.ജി.എച്ച് .എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം