എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ വലിച്ചെറിയരുത് മാലിന്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വലിച്ചെറിയരുത് മാലിന്യങ്ങൾ      


ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ വിദ്യാ സമ്പന്നർ നമ്മുടെ കേരളത്തിൽ ഉണ്ട്. എന്തുകൊണ്ടും മികച്ച ഒരു സംസ്ഥാനം തന്നെയാണ് നമ്മുടെ നാട്. എന്നിരുന്നാലും മറ്റു പല കാര്യങ്ങളിലും കുറച്ചു കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായുണ്ട്. പ്രത്യേകിച്ച് വീടും പരിസരവും വൃത്തിയാകുന്നതിൽ, അതിനേക്കാൾ ഉപരി റോഡ്, ഓട എന്നിവയുടെ ശുചിയാക്കൽ. നമ്മുടെ നാട്ടുകാർ കൂടുതലും ചെയ്യുന്നത് വീട് വൃത്തിയായി കിടക്കുന്നതിനു വേണ്ടി അവിടെയുള്ള അഴുക്കുകളും മറ്റും മാറ്റിയുള്ളവരുടെ ഒഴിഞ്ഞു കിടക്കുന്ന പറമ്പിലേക്കോ അല്ലെങ്കിൽ റോഡ്, തോട് ഇവിടേക്ക് വലിച്ചെറിയുക്കുകയോ ആണ് ചെയ്യുന്നത് അതൊഴിവാക്കണം, കൂടാതെ പ്ലാസ്റ്റിക്കുകളും മറ്റു പാഴ് വസ്തുക്കളും കത്തിക്കുന്നത്. ഇത് പരിസരമലിനീകരണത്തിനു വലിയ കാരണമാകുന്നു, മാത്രമല്ല പകർച്ച വ്യാധികൾ മുതൽ ക്യാൻസർ വരെ ഉണ്ടാകാൻ ഇടയാകും. പിന്നെ അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നതു മൂലം കൊതുകുകൾ പെരുകുകയും അതു മൂലമുള്ള അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് ഈ കാര്യങ്ങളെല്ലാം നാം ഓരോരുത്തരും നോക്കേണ്ടതാണ്. ഇതിൽ വ്യക്തിശുചിത്വവും പ്രധാനം ആണ്. ദിവസവും രണ്ടു നേരം കുളിക്കുക, തുണികൾ കഴുകി ഉപയോഗിക്കുക, ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ കഴുകി ശുചിയാക്കുക, ഉപയോഗിച്ച പത്രങ്ങൾ ഇവയെല്ലാം നന്നായി കഴുകിഎടുക്കുക. കടലാസുകളും, ആവശ്യമില്ലാത്ത മറ്റു വസ്തുക്കളും മറ്റും അതിടാനായി വച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമ്മുടെ നാടിനെ പകർച്ച വ്യാധികളിൽ നിന്നും മറ്റ് അസുഖങ്ങളിൽ നിന്നും രക്ഷിക്കാനാകും.


അനാമികാ സുരേ‍ഷ്
7 ബി എസ്.ഡി.വി.ജി.എച്ച്.എസ്,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം