സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/അക്ഷരവൃക്ഷം/പ്രകൃതിയാമമ്മയ്ക് .....

Schoolwiki സംരംഭത്തിൽ നിന്ന്
10:45, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയാമമ്മയ്ക് .....

രാവിന്റെ മാറിൽ ഞാൻ നിദ്രയിലാഴുമ്പോൾ
അമ്മേനിൻ താരാട്ട് എന്നെ തലോടുന്നു
നിൻ മടിത്തട്ടിൽ ഞാൻ തലചായ്ച്ചുറങ്ങുമ്പോൾ
നീ എന്നെ പുണരുന്നു നിൻ സ്നേഹവായ്‌പാലെ
ജാനകപ്പടിയിലൂടിന്നു ഞാൻ നോക്കവേ
അമ്പിളിമാമനും പുഞ്ചിരി തൂകുന്നു
നിശയിലെ നിൻ ശോഭ കണ്ടുതരിക്കയാണ-
മ്പിളിമാമനും നക്ഷത്ര ജാലവും
വിണ്ണിൽ മറിഞ്ഞൊരാ നിലാവിൻ പാൽകുടം
മന്നിൽ ചൊരിയുന്നു വിസ്മയകാന്തിയായ്
മാനവരാശികൾ നിദ്രയിലാഴുമ്പോൾ
മക്കൾ തൻ നിദ്രയെ തെല്ലൊന്നിടർത്താതെ
മൂകയായ് ഏകയായ് നീയിന്നു നില്ക്കവേ
ജനനിതൻ വാത്സല്യമാവോളം നുകർന്നിന്നു
ഞാൻ മയങ്ങീടുന്നു നിൻ സ്നേഹധാരയിൽ!

 

അന്ന സിബി
8 എ സെന്റ് മൈക്കിൾസ് ഹൈസ്കൂൾ കാവിൽ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത