ജി എൽ പി എസ് മംഗലം
ജി എൽ പി എസ് മംഗലം | |
---|---|
വിലാസം | |
മംഗലം മംഗലംപി.ഒ, , 690515 | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 9961709675 |
ഇമെയിൽ | mangalamglps@gmail.com |
വെബ്‍സൈറ്റ് | mangalamglps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35311 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.സജീദ.എസ്. |
അവസാനം തിരുത്തിയത് | |
17-04-2020 | Shamlal |
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.മംഗലം.ഇത് സർക്കാർ വിദ്യാലയമാണ്.
സാമൂഹ്യ പരിഷ്കർത്താവായ ശ്രീ.ആറാട്ടുപുഴ വെലായുധപ്പണിക്കർ ആണ് 1909 ൽ ഈ വിദ്യാലയത്തിനു ശിലാസ്ഥാപനം നടത്തിയത്. അറബികടലിൽ നിന്നു നൂറ്റിയമ്പത് മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്.പ്രദേശവാസികൾ അധികവും കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടേതുമായ സാധാരണകാരുടെ മക്കൾ പഠിക്കുന്ന ഒരു തീരദേശ മേഖലയിലെ സരസ്വതീക്ഷത്രമാണ് ഇത്.
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലു വരെയുളള ക്ലാസുകളിലായി ഏകദേശം 227 കുട്ടികൾ പഠിക്കുന്നു. 1,3,4 ക്ലാസുകൾ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസിൽ മൂന്ന് ഡിവിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പടെ ഒൻപത് അധ്യാപകരുണ്ട്. ദിവസവേതനാടിസ്ഥാനത്തിലുള്ള ഒരു അധ്യാപികയുമുണ്ട്. നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെ കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും,ആധുനിക സംവിധാനങ്ങളോടുകൂടിയ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട്. വായനാശീലം മെച്ചപ്പെടുത്തുന്നതിനായി ഗ്രന്ഥശാലയുമുണ്ട്. മികച്ചരീതിയിൽ ഉച്ചഭക്ഷണം തയ്യാറക്കുന്നതിന് പാചകപ്പുരയുണ്ട്. ശുദ്ധജല സൗകര്യമുണ്ട്. ഏകദേശം പത്ത് ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂൾഅസംബ്ലി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു അസംബ്ലി ഹാൾ സ്കൂളിലുണ്ട്. സ്കൂൾകോമ്പോണ്ടിൽ ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- അറബിക് ക്ലബ്.
- HELLO SPEAK ENGLISH.
- സമ്മാനച്ചെപ്പ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.269079, 76.439271 |zoom=13}}