സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പരിസര ശുചീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സെന്റ് റോക്സ് റ്റി റ്റി എെ/എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പരിസര ശുചീകരണം എന്ന താൾ [[സെന്റ് റോക്സ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചീകരണം

പ്രിയ കുട്ടുകാരെ ഇന്ന് ജനപ്പെരുപ്പവും ജീവിത നിലവാരത്തിന്റെ മാറ്റവും മൂലം കേരളത്തിലെ നഗരങ്ങളിൽ മാലിന്യങ്ങളുടെ അളവ് അധികമായി വർധിച്ചിരിക്കുന്നു. നമ്മുടെ പരിസരവും റോഡുകളിലും ജലാശയങ്ങളിലും ചപ്പുചവറുകളും പ്ലാസ്റ്റിക് കവറുകളും വലിച്ചെറിയുന്നത് മൂലം നമ്മുടെ സുന്ദര കേരളമിന്ന് മലിനമായി മാറിയിരിക്കുന്നു. നമ്മുടെ ജോലി തിരക്കുകൾക്കിടയിലും, വാഹനങ്ങൾ പെരുകിയതു കാരണവും ഇല്ലാതായ ശുചിത്വം തിരികെ കൊണ്ടുവരാൻ നമുക്കു സമയമില്ലാതായിരിക്കുന്നു.ഈ ഭൂമിയെ മലിനമാക്കിത്തീർക്കുന്നത് നമ്മൾ തന്നെയാണ്. ഇതുകാരണം രോഗങ്ങൾ നമ്മിൽ നിന്ന് വിട്ടുമാറാതായിരിക്കുന്നു. നമ്മുടെ ജീവൻ തന്നെ അപകടത്തിലാകുന്നു. ഇവ തടയാൻ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

നമ്മുടെ വീടുകളിലെ മാലിന്യം നാം തന്നെ സുരക്ഷിതമായ രീതിയിൽ സംസ്കരിക്കണം

പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കണം

മാലിന്യം പരിസരങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയാതിരിക്കാം

വ്യക്തിശുചിത്വവും പരിസര ശുചിത്വവും ശീലിക്കണം

ഇത്തരത്തിൽ നമ്മുടെ സുന്ദര കേരളത്തെ, ദൈവത്തിന്റെ സ്വന്തം നാടായി നമുക്ക് തിരികെ പിടിക്കാം.


ബ്ലസൻ സനൽ
2 F സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം