സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സെന്റ് റോക്സ് റ്റി റ്റി എെ/എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/എന്റെ പ്രകൃതി എന്ന താൾ [[സെന്റ് റോക്സ്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി

നിശതൻ ശാന്തനിമിഷത്തിൽ ഏകനായ് നിന്നീടവേ
കേട്ടു ഞാൻ നിന്റെ അധത്തിൽ നിന്നു വീണതാം കിന്നരനാദം
ആ സ്വരത്തിൽ നിദ്രയായി ഞാൻ നിന്റെ മടിത്തട്ടിൽ
നിശതൻ വിരിപ്പു മാറവെ ശോഭിതമായിനിന്നിലെ സൂര്യപ്രഭ
ചക്രവർത്തിപോലെ നിന്നു നിന്റെ സൂര്യൻ
ജീവന്റെ ഉറവിടം നിന്നിൽ നിന്നു ഒഴുകി ജലമായി
ഓ പ്രകൃതി നീ എത്ര സുന്ദരി
നിനക്കുകിരീടമായി സൂര്യൻ
നിനക്കു മുടിയായി ജലധാര
നിൻ കഴുത്തിൽ മാലയായ് മലർക്കാടുകൾ
അഭിമാനം കൊള്ളുന്നുഞാൻ
നിന്റെ മകളായ് പിറന്നതിൽ
ഓ പ്രകൃതി നീ എത്ര സുന്ദരി
നിന്നെ കാണുമ്പോൾ ഞാൻ എന്റെ ജന്മത്തിൻ പൊരുളറിയുന്നു.
സ്വാർത്ഥരായ രാക്ഷസമനുഷ്യരിൽ നിന്നു
കാത്തിടും നിന്നെ ഞാൻ അടുത്ത ഭാവിക്കായി
കുത്തിമലർത്തുന്നു നഗരവൽക്കരണതിന്റെ സൂചി
നിന്റെ ശരീരമാം മണ്ണിൽ ശാന്തമായി നീറി നീ
കേട്ടില്ല എന്നോർത്ത് അരിശംകൊണ്ടു നീ
പ്രളയമായി, ചുഴലിയായി...അവർ അറിയുന്നില്ല
അവർ കൊല്ലുന്നതു സ്വന്തം ജീവനെ തന്നെ
കരയും അവർ നാളെ നിന്നെ ഓർത്ത്...

ജിവിയ ജോൺ
2 A സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത