സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


പരിസ്ഥിതി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് . ജൂൺ അഞ്ചിനാണ് നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .ജീവികളുടെ ജീവൻ നിലനിർത്തുന്നതിന് ജീവവായു കൂടിയേ തീരു .മനുഷ്യൻ വനങ്ങൾ വെട്ടി തെളിച്ചു മൊട്ടകുന്നുകളാക്കുകയും കെട്ടിടങ്ങൾ,റോഡുകൾ തുടങ്ങിയവക്കായി കൃഷി സ്ഥലങ്ങളെ പരിവർത്തനം ചെയുകയും ചെയ്യുന്നതിന്റെ ഫലമായി രാജ്യത്തിന്റെ വൃക്ഷലതാദികൾ ഗണ്യമായി കുറഞ്ഞു വരുന്നു .ഇത് കാലാവസ്ഥയെ പലതരത്തിൽ ബാധിച്ചു ജീവിതം ദുരിതപൂർണമാക്കിത്തീർക്കുന്നു . വനനശീകരണ ഫലമായി മണ്ണൊലിപ്പ് തരിശു ഭൂമികളെ സൃഷ്ടിക്കുന്നു .മണ്ണിന്റെ അഭാവത്തിൽ ജലം ഭൂമിയിൽ താഴാതെ വരുന്നതിന്റെ ഫലമായി മഴക്കാലത്തെ വെള്ളപ്പൊക്കവും വേനൽക്കാലത്തു വരൾച്ചയും രൂക്ഷമായിത്തീരുന്നു .ജലത്തിന് ആഗികരണം ചെയ്യുവാനും ഒഴുക്കിക്കളയാനും കഴിയുന്നതിനേക്കാൾ അവശിഷ്ടങ്ങൾ നിക്ഷേപിക്കുമ്പോൾ ജലം മലിനമാക്കുന്നു. പല വ്യവസായശാലകളുടെയും പ്രവർത്തനത്തിനു ധാരാളം ജലം ആവശ്യമാണ് . അത്തരം വ്യവസായശാലകൾ നദികളുടെ സമീപ പ്രദേശങ്ങളിലാണ് സ്ഥാപിക്കുന്നത് . വ്യവസായശാലയിൽ ഉല്പാദിപ്പിക്കുന്ന അവശിഷ്ടവസ്തുക്കളുടെ കൂട്ടത്തിൽ അപകടകാരികളായ രാസവസ്തുക്കളും വിഷവസ്തുക്കളും ഉണ്ടായിരിക്കും.ഇവയുടെയെല്ലാം ഫലമായി ശുദ്ധജലത്തിനു പകരം വിഷജലം വഹിക്കുന്ന ജലാശയങ്ങൾ ജനങ്ങൾക്ക് പ്രയോജനങ്ങൾക്ക് പകരം ഉപദ്രവങ്ങൾ ഉണ്ടാക്കുന്നു . ഐശ്വര്യം പ്രദാനം ചെയ്തിരുന്ന നദികൾ രോഗങ്ങളും പട്ടിണിയും ഉണ്ടാക്കിത്തീർക്കുന്നത് ഒരു ഭീഷണിയായിത്തീർന്നിരിക്കുന്നു .അന്തരീക്ഷമാലിന്യങ്ങൾ വായു ,ജലം,ആഹാരം എന്നിവയിൽ കൂടി ശരീരത്തിൽ പ്രവേശിച്ചു രോഗങ്ങൾ സൃഷ്ടിക്കുന്നു . മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധിയുണ്ട് .പ്രകൃതിയെ വികൃതമാക്കിയാൽ അതിന്റെ ഫലങ്ങൾ നാം അനുഭവിക്കേണ്ടിവരും .പ്രകൃതി സ്നേഹികൾ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ശക്തിയായ പ്രേരണ നൽകിക്കൊണ്ടിരിക്കുന്നു . ജലാശയങ്ങളും ,അന്തരീക്ഷവും മലിനമാകാതിരിക്കാനും വനസംരക്ഷണത്തിനും നാം ജാഗ്രതയുള്ളവരായിരിക്കണം .കീടനാശിനികളുടെ ഉപയോഗത്തിൽ നിയന്ത്രണം ആവശ്യമാണ് . പരിസ്ഥിതി സംരക്ഷണം ഇക്കാലത്തു സർക്കാരിന്റെ കർത്തവ്യങ്ങളിൽ പ്രാധാന്യമർഹിക്കുന്നു .

നീലിമ .ബി .ചന്ദ്രൻ
7 B സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം