ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാശിക്കുട്ടനും അണ്ണാറക്കണ്ണനും
കാശിക്കുട്ടനും അണ്ണാറക്കണ്ണനും
എന്റെ അനിയൻ കാശിക്കുട്ടന് ഒന്നര വയസ്സേ ആയുള്ളൂ. അവനു രണ്ടു കൂട്ടുകാർ ഉണ്ട്.ആരെന്നറിയാമോ?രണ്ടു അണ്ണാറക്കണ്ണന്മാർ .എന്നും രാവിലെ അവർ എത്തുമ്പോൾ അനിയൻ അപ്പക്കഷണങ്ങൾ ഇട്ടുകൊടുക്കും .എന്നിട്ടു കൈ കൊട്ടി ചിരിക്കും .എന്നും അണ്ണാറക്കണ്ണൻ വരുന്നതും കാത്ത് കാശിക്കുട്ടൻ അപ്പം കഴിക്കാതെ ഇരിക്കും .അവരാണ് ഇപ്പോൾ എന്റെയും കൂട്ടുകാർ .എന്നെയും അനിയത്തിയേയും കാണുമ്പൊൾ അവർ ഓടി വരും.ഞങ്ങൾ അവരുടെ പുറകെ ഓടും .അനിയത്തി ഇനി ഒന്നാം ക്ലാസ്സിലാണ്.സ്കൂൾ തുറക്കുന്നതിനു മുൻപ് കൊറോണയൊക്കെ മാറണേയെന്നാണ് എന്നും വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നത്.കാശിക്കുട്ടന് കൂട്ടിനു അണ്ണാറക്കണ്ണനുണ്ടല്ലോ .അനിയത്തിയേയും കൈ പിടിച്ചു സ്കൂളിലെത്തുമ്പോൾ എനിക്ക് കൂട്ടുകാരെയും കിട്ടും.ഹായ് ,എന്ത് രസമായിരിക്കും .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ