ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കാശിക്കുട്ടനും അണ്ണാറക്കണ്ണനും

കാശിക്കുട്ടനും അണ്ണാറക്കണ്ണനും


പരീക്ഷ തീർന്നില്ല.ഇനിയും രണ്ടെണ്ണം ബാക്കിയാണ് .അത് കഴിഞ്ഞുവേണം അവധിക്കു കറങ്ങാൻ പോകാൻ .മാമന്റെ വീട്ടിലും അപ്പൂപ്പന്റെ വീട്ടിലും പോകണം .ഇതൊക്കെയായിരുന്നു സ്വപ്‌നങ്ങൾ .അതിനിടയിലാണ് കൊറോണ കയറിവന്നത്.നേരത്തേ കൊറോണയെപ്പറ്റി അറിയുമെങ്കിലല്ലേ നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ ആകുമെന്നറിയൂ.ഇപ്പോൾ ഒരിടത്തും പോകാൻ പറ്റാതെ വീട്ടിൽ ഇരിപ്പാണ്.


എന്റെ അനിയൻ കാശിക്കുട്ടന് ഒന്നര വയസ്സേ ആയുള്ളൂ. അവനു രണ്ടു കൂട്ടുകാർ ഉണ്ട്.ആരെന്നറിയാമോ?രണ്ടു അണ്ണാറക്കണ്ണന്മാർ .എന്നും രാവിലെ അവർ എത്തുമ്പോൾ അനിയൻ അപ്പക്കഷണങ്ങൾ ഇട്ടുകൊടുക്കും .എന്നിട്ടു കൈ കൊട്ടി ചിരിക്കും .എന്നും അണ്ണാറക്കണ്ണൻ വരുന്നതും കാത്ത് കാശിക്കുട്ടൻ അപ്പം കഴിക്കാതെ ഇരിക്കും .അവരാണ് ഇപ്പോൾ എന്റെയും കൂട്ടുകാർ .എന്നെയും അനിയത്തിയേയും കാണുമ്പൊൾ അവർ ഓടി വരും.ഞങ്ങൾ അവരുടെ പുറകെ ഓടും .അനിയത്തി ഇനി ഒന്നാം ക്ലാസ്സിലാണ്.സ്കൂൾ തുറക്കുന്നതിനു മുൻപ് കൊറോണയൊക്കെ മാറണേയെന്നാണ് എന്നും വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നത്.കാശിക്കുട്ടന് കൂട്ടിനു അണ്ണാറക്കണ്ണനുണ്ടല്ലോ .അനിയത്തിയേയും കൈ പിടിച്ചു സ്കൂളിലെത്തുമ്പോൾ എനിക്ക് കൂട്ടുകാരെയും കിട്ടും.ഹായ് ,എന്ത് രസമായിരിക്കും .

അമർനാഥ് എം കെ
4ബി ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ