എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പച്ചില

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പച്ചില

വിശ്വമാമ് അനുഭൂതി ചൂടിത്തരുന്നൊരു
വിശ്വമാമ് കാലമാണ് എൻ്റെ കാലം
പച്ചപ്പുദിക്കുന്ന പച്ചിലക്കാടിന്റെ
പച്ചയിലാണിന്ന് എന്റെ ലോകം.

ആ വഴി പോകുന്ന കാൽനടകാരുടെ
കാലിന്നടിയിലാണെന്റെ ലോകം
കുട്ടിത്തരങ്ങൾക്കു കൂട്ടുനിൽകുന്നൊരു
കുട്ടിയാം പാവയാണിന്നെന്റെ കാലം .

കാട്ടീൻവഴിയിലായി പോകുന്ന ഞാനിന്ന്
കാണാതെ എങ്ങോ മറഞ്ഞുപോയി
പുഴയിലായി ഒഴുകിഞാൻ കാടിന്റെ മറവിലായി
കാണാതെ എങ്ങോ മറഞ്ഞുപോയി.

ഒഴുകുന്ന പുഴയുടെ ഭംഗിയാം കാടിന്റെ
ദൃശ്യമെന് നേത്രം അറിഞ്ഞിരുന്നു
ആരോരും ഇല്ലാതെ ആരെയും കാണാതെ
കണ്ണീർ തൂവി ഞാൻ നീങ്ങിടുന്നു.

ഇടവഴി പലവഴി കാടിന്റെ നടുവഴി
കാറ്റിനോടൊത്തു ഞാൻ നീങ്ങിടുന്നു
അഗ്നിയായി പടരുന്ന സൂര്യന്റെ മുന്നിലായി
ഇന്നുംഎൻ ജീവൻ പൊടിഞ്ഞിടുന്നു.

ഫസീല
X C എസ് .ഡി .വി .ജി.എച്ച് .എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത