സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
08:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വം

വ്യക്തികൾ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ

  • രാവിലെ ഉണർന്ന് പ്രഭാത കൃത്യങ്ങൾ നിർവ്വഹിക്കുക
  • ദിവസം രണ്ടുനേരം കുളിക്കുക
  • ഭക്ഷണത്തിനുമുമ്പും പിമ്പും കൈയ്യും മുഖവും വൃത്തിയായി കഴുകുക
  • മറ്റുവരുമായുള്ള സമ്പർക്കത്തിനുശേഷം സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈയ്യും മുഖവും വൃത്തിയായി കഴുകുക
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുന്നതിലൂടെ നിശ്വാസ വായുവിലെ രോഗാണുക്കളെ തടയാൻ സാധിക്കുന്നു. ഇതുവഴി വൈറസുകളുടെ വ്യാപനം ഒഴിവാക്കപ്പെടുന്നു. വായുവിലൂടെ പകരുന്ന കൊറോണ പോലുള്ളരോഗങ്ങൾ ഉള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയോ സമൂഹവുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യരുത്. രോഗമില്ലാത്തവർ രോഗികളെ സന്ദർശിക്കുകയോ അവരുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്യരുത്. മറ്റുവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കുന്നതാണ്‌ ഏറ്റവും ഉത്തമം.

വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, വസ്ത്രങ്ങൾ കഴുകിയതിനുശേഷം സൂര്യപ്രകാശത്തിൽ ഉണക്കി സൂക്ഷിക്കുക. സൂര്യപ്രകാശം ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ്‌. പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്ര വിസർജ്ജനം നടത്തുകയോ മാലിന്യങ്ങൾ വലിച്ചെറിയുകയോ ചെയ്യരുത്. ഇപ്രകാരം ഒരു ശുചിത്വകേരളം നിർമ്മിക്കാനായി നമുക്ക് കൈകോർക്കാം..

സഞ്ജയ് സനിൽ
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം