ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അക്ഷരവൃക്ഷം/ഒരു കൊറോണിയൻ അപാരത

Schoolwiki സംരംഭത്തിൽ നിന്ന്
07:34, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണിയൻ അപാരത

ചൈനയിൽ നിന്ന് ആദ്യ "ഒറിജിനൽ"
പ്രൊഡക്ടിറങ്ങി.
അത് കേരളത്തിലുമെത്തി.
ടീച്ചറു വടിയെടുത്ത് ചോദിച്ചു:
"സാധനം കയ്യിലുണ്ടോ"?
നുമ്മ മാസ്ക‍ും സോപ്പൊക്കെയങ്ങെടുത്തു.
കൊറോണയൊന്നു പരുങ്ങി.
എന്നാലും കാസറോട്ടുകാരനെ
'ബ്രെയിൻവാഷ്'ചെയ്ത്
വെലസാൻ തുടങ്ങി.
നുമ്മ വിട‍ുമോ?
കൊറോണ 'തലകഴ‍ുകി'യാൽ
നമ്മൾ കൈകഴ‍ുക‍ും!
വിജയൻസാർ എല്ലാരേം പിരിച്ചുവിട്ടു,
വീട്ടിലേക്ക്,
അങ്ങേരാണല്ലോ ഹെഡ്മാസ്റ്റർ.
കുടിയൻമാരു പോലും
ചങ്ങല പൊട്ടിക്കാൻ തുടങ്ങി
കൊറോണ നിരാശനായി.
ഒരു ലിഫ്റ്റ് ചോദിക്കാൻപോലും
വഴീലൊരാളുമില്ല.
നിപ്പയും പ്രളയവും പറഞ്ഞത്
അന്നേ കേട്ടാ മതിയായിരുന്നു.
മലയാളീസ് ഒന്നിച്ച്,
അവരെ ഇല്ലാതാക്കാൻ നോക്കിയാ
പിളർത്താനേ പറ്റ‍ൂ.
അതും ശരീരങ്ങളെ മാത്രം.
മനസ്സികൊണ്ടവർ ഒന്നാ.
ഇനിയവർ എന്നെ ബാധിക്ക‍ും മുമ്പ്
ഞാനങ്ങ‍ു പോയേക്കാം !!

ആര്യലക്ഷ്മി
8 ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത