ഗവ. എൽ.പി.എസ്. ഉറിയാക്കോട്/അക്ഷരവൃക്ഷം/രോഗമുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42526 uriacodelpschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗമുക്തി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗമുക്തി

നമ്മുടെ ലോകത്തു ഇന്ന് കാണുന്ന എല്ലാവരും ആരോഗ്യവാന്മാരല്ല .ജനങ്ങളിൽ മിക്കവാറും പല രോഗങ്ങൾക്കു അടിമയാണ് .ചിലർ വിധിയെ പഴിക്കും .എന്നാൽ ചിലരാകട്ടെ അവസാനം വരെയും പോരാടിനിൽക്കും .രോഗം വന്നാൽ അതിനെ അതിജീവിക്കണമെങ്കിൽ നമുക്ക് ആദ്യം വേണ്ടത് ആത്മവിശ്വാസമാണ് . ആത്മവിശ്വാസം ഇല്ലാത്ത ഒരു രോഗിയെ ചികിൽസിക്കാൻ ഒരു ഡോക്ടർ പോലും തയ്യാറാകില്ല .

      ചിലർക്ക് രോഗങ്ങളെ പേടിയാണ് .പക്ഷെ നാം പേടിക്കേണ്ടതില്ല .മിക്ക രോഗങ്ങൾക്കും മരുന്ന് ലഭ്യമാണ് .മരുന്ന് ലഭ്യമല്ലാത്ത രോഗങ്ങളുമുണ്ട് . നമ്മുടെ നാട് 

അഭിമുഖീകരിക്കുന്ന കൊറോണ ഇതിനൊരു ഉദാഹരണമാണ് .രോഗം വന്നിട്ട് ചികില്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലതു . ഈ ചൊല്ല് കൊറോണ പോലുള്ള മഹാവ്യാധികൾ പടർന്നു പിടിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെയധികം പ്രധാന്യം അർഹിക്കുന്നു .രോഗം വരാതെ സൂക്ഷിക്കുവാനായി ശുചിത്വം എന്ന മാർഗമേ ഉള്ളു .വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉണ്ടെങ്കിൽ നമുക്ക് രോഗമുക്തി പരമാവധി നേടാൻ സാധിക്കും .

മറിയം ഫാത്തിമ .എസ്
IV A ഗവ .എൽ .പി .എസ് ഉറിയക്കോട്
നെടുമങ്ങാട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം